സോപ്പിന്‍റെ അംബാഡറാകാൻ 6.2 കോടി രൂപ; കോടീശ്വരിയായ തമന്ന ഭാട്ടിയ

MV Desk

മൈസൂർ സാൻഡൽ സോപ്പിന്‍റെ അംബാസഡർ ആകുന്നതിനായി 6.2 കോടി രൂപയാണ് കർണാടക സർക്കാർ തമന്ന ഭാട്ടിയയ്ക്ക് നൽകുന്നത്. രണ്ട് വർഷത്തേക്കാണ് കരാർ.

30 വയസു കഴിഞ്ഞ തമന്ന ഒരു സിനിമയിൽ അഭിനയിക്കുന്നതിനായി 4 മുതൽ5 കോടി രൂപയാണ് വാങ്ങുന്നത്.

സിനിമയിൽ ഒരൊറ്റ പാട്ടിനു മാത്രമായി 60 ലക്ഷം രൂപയാണ് തമന്നയുടെ പേമെന്‍റ്.

ഐപിഎൽ വേദിയിൽ 10 മിനിറ്റ് നീണ്ടു നിന്ന നൃത്തത്തിനായി 60 ലക്ഷം രൂപയാണ് തമന്ന വാങ്ങിയത്..

മുംബൈയിൽ 7.84 കോടി രൂപ വില മതിക്കുന്ന ഒരു ആഡംബര അപ്പാർട്മെന്‍റിന്‍റെ ഉടമസ്ഥയാണ് തമന്ന.

ഇതു കൂടാതെ 16 കോടി രൂപ വില മതിക്കുന്ന മറ്റൊരു വീടും സ്വന്തമാണ്.

ലാൻഡ് റോവർ , ബിഎംഡബ്ല്യു, മേഴ്സിഡസ് തുടങ്ങിയ ആഡംബര കാറുകളും സ്വന്തമാക്കിയിട്ടുണ്ട്.

ഓരോ തവണയും തമന്നയുടെ വാർഷിക വരുമാനത്തിൽ 10 കോടിയോളം വർധനവാണുള്ളത്.