MV Desk
അതിമനോഹരമായ വെഡ്ഡിങ് ഗൗണുകളിലൂടെയാണ് വേര വാങ് ജനശ്രദ്ധ പിടിച്ചു പറ്റിയത്. 75ാം വയസ്സിലും യുവത്വം നിറഞ്ഞു നിൽക്കുന്ന ചിത്രങ്ങളിലൂടെ സകലരെയും അമ്പരപ്പിക്കുകയാണിപ്പോൾ വേര.
1949 ജൂൺ 27നാണ് വേര ജനിച്ചത്. വെളുത്ത സ്വിം സ്യൂട്ട് ധരിച്ച് സ്വിമ്മിങ് പൂളിനരികിൽ ഇരിക്കുന്ന ചിത്രമാണ് അടുത്തിടെ വേര പുറത്തു വിട്ടത്.
സമയം നിങ്ങൾക്കു മുന്നിൽ തല കുമ്പിട്ടിരിക്കുന്നു എന്നാണ് ഒരാൾ ആ ചിത്രത്തിനു താഴെ കുറിച്ചിരിക്കുന്നത്.
2025ൽ ബാഫ്തയുടെ റെഡ് കാർപ്പറ്റിലും വേര തിളങ്ങി.
2024 മെറ്റ് ഗ്യാലയിലെ ചുവന്ന പരവതാനിയിൽ ഷീർ ടോപ് ഗൗൺ ധരിച്ച് വേര എത്തിയിരുന്നു.