Namitha Mohanan
ഇത്തവണ വിഷുക്കാലം സിനിമ പ്രേമികൾക്ക് ആഘോഷകാലമാണ്. മലയാളത്തിലെ ആദ്യ ഗെയിം ത്രില്ലർ ചിത്രം മുതൽ കോമഡി, ആക്ഷൻ തുടങ്ങി തിയേറ്ററുകളെ ആവേശം കൊള്ളിക്കുന്ന ചിത്രങ്ങളാണ് ഈ വിഷുക്കാലത്ത് പ്രേക്ഷകരെ കാത്തിരിക്കുന്നത്...
ബസൂക്ക (BAZOOKA)
മലയാളത്തിലെ ആദ്യത്തെ ഗെയിം ത്രില്ലർ സിനിമയാണ് ബസൂക്ക. മമ്മൂട്ടി നായകനായെത്തുന്ന ചിത്രം ഏപ്രിൽ 10 ന് തിയേറ്ററുകളിലെത്തും.
ആലപ്പുഴ ജിംഖാന (Alappuzha Gymkhana)
തല്ലുമാലയ്ക്ക് ശേഷം ഖആലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ആലപ്പുഴ ജിംഖാന. നസ്ലിനാണ് നായക വേഷത്തിലെത്തുന്നത്. ചിത്രം വിഷു റിലീസായി ഏപ്രിൽ 10 നാണ് തിയേറ്ററുകളിലെത്തുന്നത്.
മരണമാസ് (Marana mass)
ബേസിൽ ജോസഫിനെ നായകനാക്കി ടോവിനോ തോമസ് നിർമിക്കുന്ന ചിത്രമാണ് മരണമാസ്. ബേസിലിന്‍റെ വ്യത്യസ്തമായ ലുക്ക് കൊണ്ട് ഏറെ ശ്രദ്ധ നേടിയതാണ് ഇതിന്‍റെ പോസ്റ്ററുകൾ. നവാഗതനായ ശിവപ്രസാദാണ് സംവിധായകൻ. ഏപ്രിൽ പത്തിന് ചിത്രം തിയേറ്ററുകളിലെത്തും.
ഗുഡ് ബാഡ് അഗ്ലി (good bad ugly)
തമിഴ്നടൻ അജിത്ത് കുമാറിന്‍റെ കോമഡി-ആക്ഷൻ ചിത്രം ഗുഡ്-ബാഡ് അഗ്ലി ഏപ്രിൽ 10 ന് തിയേറ്ററുകളിലെത്തും.
ആഭ്യന്തര കുറ്റവാളി (Abhyanthara kuttavali)
വിഷു-ഈസ്റ്റർ റിലീസായെത്തുന്ന ആസിഫലി ചിത്രമാണ് ആഭ്യന്തര കുറ്റവാളി. ചിത്രം ഏപ്രിൽ 17 ന് തിയേറ്ററുകളിലെത്തും.