പ്രണയവും പേടിയും ഒരുമിച്ച്! 5 റൊമാന്‍റിക് ഹൊറർ സിനിമകൾ

MV Desk

ഒരേ സമയം റൊമാന്‍റിക് സിനിമകളുടെയും ഹൊറർ സിനിമകളുടെയും ഗണത്തിൽ ഉൾപ്പെടുത്താവുന്ന 5 സിനിമകൾ പരിചയപ്പെടാം.

ക്രിംസൺ പീക്ക്

ഇരുപതാം നൂറ്റാണ്ടിൽ നടക്കുന്ന കഥയാണിത്. എഴുത്തുകാരിയായ നായിക എഡിത്ത് സർ തോമസ് ഷാർപ്പുമായി പ്രണയത്തിലാകുന്നു. ഇരുവരും വിവാഹിതരാകുന്നു. ഷാർപ്പിന്‍റെ പൊട്ടിപ്പൊളിഞ്ഞ വീട്ടിലെത്തുന്ന എഡിത്ത് ഷാർപ്പിനെക്കുറിച്ചുള്ള ഇരുണ്ട രഹസ്യങ്ങൾ കണ്ടെത്തുന്നു.

1920

കുടുംബത്തെ എതിർത്ത് പ്രണയിച്ച് വിവാഹം കഴിക്കുന്ന ലിസ സിങ്ങും അർജുൻ സിങ്ങുമാണ് പ്രധാന കഥാപാത്രങ്ങൾ. ആർക്കിടെക്റ്റായ അർജുൻ ഇംഗ്ലണ്ടിലെ ഒരു കെട്ടിടം നവീകരിക്കാൻ തയാറാകുന്നു. ലിസയിൽ ഒരു ദുഷ്ടശക്തി ആവേശിക്കുന്നതോടെയാണ് കഥ മറ്റൊരു പാതയിലേക്ക് കടക്കുന്നത്.

ബോൺസ് ആൻഡ് ഓൾ

നരഭോജിയായ യുവതി സ്വയം കണ്ടെത്തുന്ന കഥയാണിത്. ലീ എന്ന ചെറുപ്പക്കാരനെ കണ്ടെത്തിയതിനു പിന്നാലെ ദുരൂഹവും ഭീതിജനകവുമായ ഒരു പ്രണയകഥ പിറക്കുന്നു.

റെഡി ഓർ നോട്ട്

ഗ്രേസ് എന്ന യുവതി വിവാഹരാത്രിയിൽ കടന്നു പോകുന്ന പേടിപ്പെടുത്തുന്ന കഥയാണ് റെഡി ഓർ നോട്ട്. ഭർത്താവിന്‍റെ മാതാപിതാക്കൾ അവളെ ബലി കൊടുക്കാൻ തീരുമാനിക്കുന്നതും ഒരു വലിയ കെട്ടിടത്തിൽ അവൾ പെട്ടു പോകുന്നതും ഉദ്വേഗജനകമായാണ് ചിത്രീകരിച്ചിരിക്കുന്നത്.

എ ഗേൾ വോക്സ് ഹോം എലോൺ അറ്റ് നൈറ്റ്

ഇറാനിയൻ പ്രേത നഗരിയിലെ ഏകയായ വാംപയറിന്‍റെ കഥയാണിത്. സ്ത്രീകളെ ഉപദ്രവിക്കുന്ന പുരുഷന്മാരാണ് അവളുടെ ഇരകൾ. ഒരിക്കൽ അരാഷ് എന്നയാളെ കണ്ടു മുട്ടുന്നതും ഇരുവരും തമ്മിൽ മനോഹരമായൊരു ബന്ധമുണ്ടാകുന്നതുമാണ് സിനിമ.