വിവാഹത്തിന് 'പഞ്ചകച്ചം'; വ്യത്യസ്തമായി കാളിദാസ്- തരിണി വിവാഹം

MV Desk

സാധാരണയിൽ നിന്ന് വ്യത്യസ്തമായി ചുവപ്പിൽ കസവ് കരയുള്ള മുണ്ട് പഞ്ചകച്ചം മോഡലിൽ ഉടുത്താണ് കാളിദാസ് വിവാഹമണ്ഡപത്തിലെത്തിയത്. ചുവപ്പു കസവുമുണ്ട് മേൽമുണ്ടായി ധരിച്ചിരുന്നു.

പീച്ച് നിറമുള്ള സ്വർണ നൂലിൽ ഹെവി വർക് ചെയ്ത സാരിയായിരുന്നു തരിണിയുടേത്.

ഹെവിചോക്കറും അതിനു ചേരുന്ന ചുട്ടിയും ജിമിക്കിയും ഒപ്പം മാങ്ങാമാലയുമാണ് തരിണി വിവാഹത്തിനായി തെരഞ്ഞെടുത്തിരുന്നത്. ഒപ്പം ഹിപ് ചെയിനും ഭംഗി കൂട്ടി.