Manju Soman
ആരോഗ്യത്തിനും ഫിറ്റ്നസിനും ഏറെ പ്രാധാന്യം നൽകുന്നവരാണ് പുതിയ തലമുറ. ഓരോ ഭക്ഷണത്തിന്‍റേയും കലോറി കണക്കാക്കിയാണ് പലരും ഭക്ഷണം കഴിക്കുന്നത്.
ചില ഭക്ഷണങ്ങൾ നമുക്ക് അമിതമായി കഴിക്കാൻ പറ്റില്ല. കുറച്ചു കഴിക്കുമ്പോഴേക്കും വയറു നിറയും. അത്തരം 10 ഫുഡുകൾ പരിചയപ്പെടാം.
ഇലക്കറികൾ
ചീര, ലെറ്റസ്, കാബേജ് പോലുള്ളവയിൽ കുറച്ച് കലോറി മാത്രമാണ് അടങ്ങിയിട്ടുള്ളത്. ഇവ പെട്ടെന്ന് വയറു നിറയ്ക്കും.
വെള്ളരിക്ക
വെള്ളവും ഫൈബറുമാണ് ഇവയിൽ അടങ്ങിയിരിക്കുന്നത്. ഇത് ചവക്കുന്നത് നമ്മുടെ താടിയെല്ലുകൾക്ക് ആയാസമാണ്. കൂടുതൽ കഴിക്കുന്നതിൽ നിന്ന് ഇത് നമ്മെ തടയും.
കൂൺ
കുറച്ച് കലോറി മാത്രമാണ് കൂണിൽ അടങ്ങിയിരിക്കുന്നത്. ഉയർന്ന ഉമാമി ഫ്ലേവർ ഉള്ളതിനാൽ ഭക്ഷണം തൃപ്തികരമായി തോന്നും.
സ്പൈസസ്
ഇഞ്ചി, മുളക്, മഞ്ഞൾ, കുരുമുളക് പോലുള്ളവയിൽ കുറഞ്ഞ കലോറി മാത്രമാണ് ഉള്ളത്. ഇതിലുള്ള സ്ടോങ് ടേസ്റ്റ് അധികം ഭക്ഷണം കഴിക്കുന്നത് തടയുന്നു.
കട്ടൻ കാപ്പി
കുറച്ചു നേരത്തേക്കെങ്കിലും നിങ്ങളുടെ വിശപ്പ് നിയന്ത്രിക്കാൻ കാപ്പിക്കാവും.
ചായ
ചൂടുള്ള പാനിയങ്ങൾ വയറു നിറയ്ക്കുയും വിശപ്പിനുള്ള ഹോർമോണുകളെ ശമിപ്പിക്കുകയും ചെയ്യും.
സൂപ്പുകൾ
ഭക്ഷണത്തിനൊപ്പം സൂപ്പുകളും ബ്രോത്തുകളും കുടിക്കുന്നതിലൂടെ വയർ നിറഞ്ഞതായി തോന്നലുണ്ടാക്കും.
ഷിരാതകി നൂഡിൽസ്
വെള്ളവും ഫൈബറുമാണ് പ്രധാനമായി ഇതിൽ അടങ്ങിയിരിക്കുന്നത്.
കുറഞ്ഞ കലോറിയുള്ള സോസുകൾ
സൽസ. തക്കാളി വെച്ചുള്ള സോസുകളും ഒരുപാട് രുചികളും കുറച്ച് ഊർജവും പ്രധാനം ചെയ്യും. ഇതിലൂടെ ഭക്ഷണത്തിന് തൃപ്തി ലഭിക്കും.
ഷുഗർ ഫ്രീ ഗം
മധുരമില്ലാത്ത ഗമ്മുകൾ ചവക്കുന്നതിലൂടെ നിങ്ങളുടെ താടിയെല്ലുകൾ ക്ഷീണമുണ്ടാക്കുകയും. ഭക്ഷണം കഴിക്കുന്നത് കുറയ്ക്കാൻ ഇത് കാരണമാവുകയും ചെയ്യും.