Manju Soman
ഈ വർഷത്തെ ലോകത്തിലെ ഏറ്റവും മികച്ച 100 നഗരങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച് നാല് ഇന്ത്യൻ നഗരങ്ങൾ.
ബെംഗളൂരു
ബെംഗളൂരുവാണ് ഇന്ത്യൻ നഗരങ്ങളിൽ ആദ്യ സ്ഥാനത്തുള്ളത്. പട്ടികയിൽ 29ാം സ്ഥാനത്താണ് ഈ തെന്നിന്ത്യൻ നഗരം.
മുംബൈ
പട്ടികയിൽ ഇടം നേടിയ മറ്റൊരു നഗരം മുംബൈ ആണ്. പട്ടികയിൽ 40ാം സ്ഥാനത്താണ് മുംബൈ.
ഡൽഹി
ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയും ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ഉൾപ്പെട്ടു. 54ാം സ്ഥാനമാണ് ഡൽഹി നേടിയത്.
ഹൈദരാബാദ്
സിറ്റി ഓഫ് പേൾസ് എന്ന് അറിയപ്പെടുന്ന ഹൈദരാബാദും പട്ടികയിൽ ഇടം കണ്ടെത്തി. 82ാം സ്ഥാനത്താണ് ഹൈദരാബാദ്.
ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയിൽ ആദ്യസ്ഥാനത്ത് ലണ്ടനാണ്. ന്യൂയോർക്ക് പാരീസ് എന്നിവയാണ് രണ്ടും മൂന്നും സ്ഥാനത്ത്. ടോക്കിയോ നാലാം സ്ഥാനം നേടി.