ഗൂഗിൾ പിക്സലുമായി കിടപിടിക്കുന്ന നാല് ഫോൺ മോഡലുകൾ

MV Desk

അമ്പതിനായിരം രൂപയോളം വില വരുന്ന ഗൂഗിൾ പിക്സൽ 9എയുമായി കിടപിടിക്കുന്ന മറ്റ് ആറ് ഫോൺ മോഡലുകൾ പരിചയപ്പെടാം...

REALME GT 7T

35,000 രൂപ മുതൽ 42,000 രൂപ വരെയാണ് ഇന്ത്യയിലെ വില. രണ്ടു വേരിയന്‍റുകളുണ്ട്. ചില പ്ലാറ്റ്‌ഫോമുകളിൽ 3000 രൂപ മുതൽ 6000 രൂപ വരെ ഡിസ്കൗണ്ട് ലഭിക്കും. 7000 എംഎഎച്ച് ബാറ്ററി. 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ. 8 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസ്. 4K റെസൊല്യൂഷൻ വിഡീയോ റെക്കോഡിങ്.

VIVO T4 ULTRA

ഇന്ത്യയിലെ വില ഏകദേശം 38,000 രൂപ മുതൽ 42,000 രൂപ വരെ. മൂന്നു വേരിയന്‍റുകൾ. 32 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയാണ് പ്രധാന സവിശേഷത. 50MP + 8MP + 50MP പെരിസ്കോപ്പ് ട്രിപ്പിൾ റിയർ ക്യാമറയുമുണ്ട്. 5500 എംഎഎച്ച് ആണ് ബാറ്ററി.

ONEPLUS 13R

5 0 മെഗാപിക്സൽ അടക്കം ട്രിപ്പിൾ ക്യാമറ. 2X ഒപ്റ്റിക്കൽ സൂം ഉള്ള ടെലിഫോട്ടോ ലെൻസും 8 മെഗാപിക്സൽ അൾട്രാ-വൈഡ് ലെൻസുമുണ്ട്. 16 മെഗാപിക്സൽ ഫ്രണ്ട് ക്യാമറ. 4K വീഡിയോ റെക്കോഡിങ്. വില 43,000 രൂപ മുതൽ 50,000 രൂപ വരെ.

OPPO RENO 13 PRO

അമ്പതിനായിരം രൂപ മുതലാണ് വില. 5800 എംഎഎച്ച് ബാറ്ററി. 50 മെഗാപിക്സൽ മെയിൻ സെൻസർ അടക്കം ട്രിപ്പിൾ ക്യാമറ സിസ്റ്റം. ഇതിൽ 8 മെഗാപിക്സൽ അൾട്രാവൈഡ് ലെൻസും 50 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസും. ഫ്രണ്ട് ക്യാമറയും 50 മെഗാപിക്സലാണെന്നത് സെൽഫി പ്രേമികൾക്ക് ഈ ഫോണിനെ പ്രിയപ്പെട്ടതാക്കുന്നു.