Manju Soman
വയസ് 30 കഴിഞ്ഞതോടെ ആരോഗ്യത്തേക്കുറിച്ചുള്ള ചിന്തയിലാണോ. ഭാരം കുറക്കാനുള്ള ഡയറ്റ് പ്ലാനൊക്കെ എടുത്തുകഴിഞ്ഞോ?
ഫൈബറും കാൽഷ്യവുമാണ് വെയിറ്റ് ലോസ് ഡയറ്റിലെ പ്രധാന താരം. പ്രോട്ടീൻ, അയേൺ, പൊട്ടാസ്യം, ഒമേഗാ 3 തുടങ്ങിയവയെല്ലാം പ്രധാനപ്പെട്ടതാണ്.
30 കഴിഞ്ഞവർ ഡയറ്റ് പ്ലാൻ എടുക്കുമ്പോൾ അതിൽ കുറച്ച് ശ്രദ്ധിക്കേണ്ടതുണ്ട്. അഞ്ച് പ്രധാന മാറ്റങ്ങളാണ് വെയിറ്റ് ലോസ് ഡയറ്റിൽ ഉൾപ്പടുത്തേണ്ടത്.
30 കഴിഞ്ഞവർ ഡയറ്റിൽ കൂടുതൽ ഫൈബർ ഉൾപ്പെടുത്തണം. പ്രായമാകും തോറും മേറ്റാബോളിസം കുറഞ്ഞുതുടങ്ങും ഇത് ദഹനത്തെ ബാധിക്കും. ഫൈബർ റിച്ചായ പഴങ്ങളും പച്ചക്കറികളുമെല്ലാം ഉൾപ്പെടുത്താൻ ശ്രമിക്കണം.
പ്രോസസ്ഡ് ഫുഡ് കുറക്കുക. ഒരുപാട് പ്രോസസ്ഡ് ഫുഡ് കഴിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തെ ബാധിക്കുകയും പൊണ്ണത്തടിയിലേക്ക് എത്തിക്കുകയും ചെയ്യും. പ്രോസസ്ഡ് ഫുഡിന് പകരം മറ്റ് ഭക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തുക
ശരീരഭാരം പെട്ടെന്ന് കുറയ്ക്കുന്ന തരത്തിലുള്ള ഡയറ്റ് എടുക്കാതിരിക്കുക. ഇങ്ങനെ ഡയറ്റ് എടുത്ത് കുറക്കുന്ന ഭാരം അതുപോലെ തിരിച്ചുകയറും. ആവശ്യമായ എല്ലാ പോഷകങ്ങളേയും ഉൾക്കൊള്ളിക്കുന്ന ഡയറ്റാണ് എടുക്കേണ്ടത്.
ഡയറ്റിൽ കാൽഷ്യത്തിന് പ്രാധാന്യം നൽകണം. അസ്ഥികൾക്ക് കരുത്തുപകരാൻ കാൽഷ്യം സഹായിക്കും. ശരീരഭാരം കൂടുതലുള്ള സ്ത്രീകളിൽ കാൽഷ്യത്തിന്‍റെ കുറവ് കാണാറുണ്ട്. അതിനാൽ ഡയറ്റിൽ കാൽഷ്യം കൂടുതലുള്ള ഭക്ഷണങ്ങൾ ഉൾപ്പെടുത്തുക.
മദ്യപാനം കുറക്കാൻ ശ്രദ്ധിക്കണം. 30കളിലെ അമിത മദ്യപാനം പല ആരോഗ്യ പ്രശ്നങ്ങളേയും ക്ഷണിച്ചുവരുത്തും. കൂടാതെ ഇത് കലോറി കൂട്ടാനും കാരണമാകും. അതിനാൽ മദ്യപാനം കുറക്കേണ്ടത് അത്യാവശ്യമാണ്.