MV Desk
തേനും കറുവാപ്പട്ടയും
രണ്ട് ടേബിൾ സ്പൂൺ തേനിൽ ഒരു ടീസ്പൂൺ പൊടിച്ച കറുവാപ്പട്ട അലിയിച്ചു ചേർത്ത മിശ്രിതം പുറത്തെ കുരുക്കളിൽ തേച്ചു പിടിപ്പിക്കുക. 20 മിനിറ്റിനു ശേഷം കഴുകിക്കളയാം. ഇതൊരു മികച്ച ആന്‍റി ബാക്റ്റീരിയൽ മിശ്രിതമാണ്.
കറ്റാർവാഴ
കറ്റാർവാഴയിൽ നിന്ന് തൊലി നീക്കം ചെയ്തെടുക്കുന്ന ജെൽ നേരിട്ട് പുറത്തെ കുരുക്കളിൽ തേച്ചു പിടിപ്പിച്ചാൽ മികച്ച ഫലം ലഭിക്കും.
ഓട്സ് പേസ്റ്റ്
ഓട്സ് അൽപം വെള്ളത്തിൽ ചാലിച്ച് കുഴമ്പു പരുവത്തിലാക്കി പുറത്തു തേച്ചു പിടിപ്പിക്കാം. എണ്ണയും മറ്റ് അസ്വസ്ഥതയുണ്ടാക്കുന്ന വസ്തുക്കളും ഈ പേസ്റ്റ് അബ്സോർബ് ചെയ്യും.
മഞ്ഞളും തൈരും
തൈരിൽ ചാലിച്ചെടുത്ത മഞ്ഞൾപ്പൊടി കുരുക്കളിൽ പുരട്ടി 15 മിനിറ്റിനു ശേഷം കഴുകിക്കളയാം.
ഗ്രീൻ ടീ
ആന്‍റി ബാക്റ്റീരിയൽ ഗുണങ്ങളോടു കൂടിയ മറ്റൊന്നാണ് ഗ്രീൻ ടീ. ഗ്രീൻ ടീ ചൂടാറിയ ശേഷം പുറത്തെ കുരുക്കളിലേക്ക് സ്പ്രേ ചെയ്യുന്നത് കുരുക്കൾക്കു കാരണമാകുന്ന ബാക്റ്റീരിയകളെ ഇല്ലാതാക്കും.
നാരങ്ങാനീര്
വിറ്റാമിൻ സി, സിട്രിക് ആസിഡ് എന്നിവയാൽ സമ്പുഷ്ടമാണ് ചെറുനാരങ്ങാ. ഇതിന്‍റെ നീര് ഒരു പഞ്ഞിയിലോ മറ്റോ പുരട്ടിയ ശേഷം പുറത്തു തേച്ചു പിടിപ്പിക്കാം. പക്ഷേ ഇത് ഉപയോഗിച്ച ശേഷം ഉടൻ സൂര്യപ്രകാശം അടിക്കാൻ ഇടയാക്കരുത്.