Manju Soman
വയറിന്‍റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ഏഴ് പാനീയങ്ങളെ പരിചയപ്പെടാം
ഇളനീര്
ഇലക്‌ട്രോലൈറ്റിനാലും മാംഗനീസിനാലും സമ്പന്നമാണ് ഇളനീര്. ഇത് വയറ്റിലെ പാളികളുടെ ആരോഗ്യത്തെ മെച്ചപ്പെടുത്താൻ സഹായിക്കും.
നാരങ്ങയും തേനും ചേർത്ത വെള്ളം
ഇത് ദഹനത്തെ മെച്ചപ്പെടുത്തും. കൂടാതെ വയറ്റിലെ കൊഴുപ്പിനെ നീക്കാനും സഹായകമാണ്. കൂടാതെ ഓക്കാനവും മറ്റ് ബുദ്ധിമുട്ടുകളും ഇല്ലാതാക്കാനും സഹായകമാണ്.
പച്ചമാങ്ങ ജ്യൂസ്
പച്ച മാങ്ങയും മറ്റ് സ്പൈസസും ചേർത്ത് ഉണ്ടാക്കുന്ന വെള്ളം ഇൻഫ്ലമേഷനേയും വൈറസിനേയും ബാക്റ്റീരിയയേയും അകറ്റാൻ സഹായിക്കും.
കറുവാപ്പട്ട ചായ
കറുവപ്പട്ടചായ കുടിക്കുന്ന ദഹനത്തിനുള്ള എൻസൈമുകളുടെ വളർച്ചയ്ക്ക് സഹായിക്കും. ഇത് വയറിന്‍റെ ബുദ്ധിമുട്ട് മാറ്റാൻ സഹായിക്കും.
പുതീന ചായ
പുതീന ചായ കുടിക്കുന്നതിലൂടെ ദഹനേന്ദ്രിയത്തിലെ മസിലുകളെ റിലാക്സ് ചെയ്യുന്നു. കൂടാതെ വേദന, ഗ്യാസ്, ബ്ലോട്ടിങ് എന്നിവ കുറക്കുന്നു.
കറ്റാർവാഴ ജ്യൂസ്
കറ്റാർവാഴ ആന്‍റി ഇൻഫ്ലമേറ്ററിയാണ്. ഇത് വയറിന്‍റെ ബുദ്ധിമുട്ട് മാറ്റാൻ സഹായിക്കുകയും ഇതിലൂടെ ദഹനം മെച്ചപ്പെടുകയും ചെയ്യും.
മോര് വെള്ളം
വയറ്റിലെ നല്ല ബാക്റ്റീരിയകളെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും. ഇതിലൂടെ നിങ്ങളുടെ വയറിന്‍റെ ആരോഗ്യം മെച്ചപ്പെടും.