വിമാനയാത്രയ്ക്കു മുൻപായി ഒഴിവാക്കേണ്ട 7 വിഭവങ്ങൾ

MV Desk

വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും

വേവിക്കാത്ത പഴങ്ങളും പച്ചക്കറികളും ഉപയോഗിച്ചുണ്ടാക്കുന്ന സലാഡ് വിമാനയാത്രയ്ക്കു മുൻപ് പരമാവധി ഒഴിവാക്കുക. പഴങ്ങളിലും പച്ചക്കറികളിലും ധാരാളമായി കാണപ്പെടുന്ന ബാക്റ്റീരിയകൾ നിങ്ങളെ ബാധിച്ചേക്കാം

മദ്യം

ചെറിയ അളവിൽ മദ്യം കഴിച്ചാൽ പോലും നിർജലീകരണം സംഭവിക്കാൻ സാധ്യതയുണ്ട്. ഉറക്കം കുറയുന്നതും മൂത്രശങ്ക ഏറുന്നതും നിങ്ങളുടെ യാത്രയെ അലങ്കോലമാക്കും.

കാപ്പി

കാപ്പി കുടിക്കുന്നതും നിർജലീകരണത്തിന് ഇടയാക്കും. അതു പോലെ തന്നെ ഉറക്കം കുറയാനും അതു വഴി അസ്വസ്ഥതകൾക്കും ഇടയാക്കും.

പിസ

കഴിക്കാൻ എളുപ്പമാണെങ്കിലും പിസ വിമാനയാത്രയ്ക്കു മുൻപ് കഴിക്കുന്നത് നല്ലതല്ല. വിമാനത്താവളത്തിൽ ദിവസം മുഴുവൻ ശരിയല്ലാത്ത താപനിലയിൽ സൂക്ഷിക്കപ്പെടുന്നവയാണ് പിസ. ഇവ പെട്ടെന്ന് കേടാകാനും സാധ്യതയുണ്ട്.

പയറുവർഗം

പയറുവർഗങ്ങൾ പരമാവധി ഒഴിവാക്കുക. പറക്കുന്നതിനിടെ അന്തരീക്ഷ മർദത്തിൽ വലിയ മാറ്റമുണ്ടാകുന്നതിനാൽ വയറ്റിൽ ഗ്യാസ് നിറയാൻ ഇടയാകും.

സാൻഡ്‌വിച്ച്

വിമാനത്താവളങ്ങളിൽ ധാരാളമായി സാൻഡ്‌വിച്ച് കാണപ്പെടുന്നുണ്ട്.പക്ഷേ ഇവയുടെ ഗുണനിലവാരം ഉറപ്പാക്കുന്നത് എളുപ്പമല്ലാത്തതിനാൽ ഒഴിവാക്കുന്നതാണ് നല്ലത്.

മിഠായി

ധാരാളമായി മിഠായി കഴിക്കുന്നത് മൂലം മടുപ്പും ഛർദിക്കാനുള്ള തോന്നലും വർധിക്കും.