MV Desk
ലിച്ചി
മധുരമൂറുന്ന ലിച്ചിപ്പഴം ഇഷ്ടമില്ലാത്തവർ കാണില്ല. പക്ഷേ നന്നായി പഴുക്കുന്നതിനു മുൻപേ ലിച്ചി കഴിക്കുന്നത് വിഷാംശം ഉള്ളിൽ ചെല്ലാൻ ഇടയാക്കും. ഇതു മൂലം രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമാതീതമായി കുറയുകയും പനി മുതൽ മാരകമായ രോഗങ്ങൾക്ക് ഇടയാക്കുകയും ചെയ്യും.
പച്ച കശുവണ്ടി
പച്ച കശുവണ്ടി കഴിക്കുന്നതും നല്ലതല്ല. അതിനെ പൊതിഞ്ഞിരിക്കുന്ന ഉറുഷിയോൾ എന്ന സംയുക്തം ത്വക്കിൽ ഗുരുതരമായ പ്രശ്നങ്ങൾക്ക് ഇടയാക്കും.
ആപ്പിൾ വിത്ത്
ആപ്പിളിന്‍റെ വിത്തിൽ അടങ്ങിയിരിക്കുന്ന അമിഗ്ഡാലിൻ എന്ന സംയുക്തമാണ് വില്ലൻ. സയനൈഡും ഷുഗറും ചേർന്ന സയനോജെനിക് ഗ്ലൈക്കോസൈഡാണിത്. മെറ്റബോളിസത്തിനിടെ ദഹന വ്യവസ്ഥയിൽ വച്ച് ഇവ ഉയർന്ന വിഷാംശമുള്ള ഹൈഡ്രജൻ സയനൈഡ് ആയി മാറും.
സ്റ്റാർ ഫ്രൂട്ട്
ഇത്തിരി പുളിയും മധുരവുമുള്ള സ്റ്റാർഫ്രൂട്ടിനും ആരാധകർ ഏറെയാണ്. പക്ഷേ വൃക്ക രോഗത്തിനു കാരണമാകുന്ന ന്യൂറോടോക്സിൻ സ്റ്റാർ ഫ്രൂട്ടിൽ ധാരാളമായുണ്ട്. ഛർദി മുതൽ ദീർഘകാലം നീണ്ടും നിൽക്കുന്ന തളർച്ചയ്ക്കും, അപസ്മാരത്തിനും മാനസികപ്രശ്നങ്ങൾക്കും എന്തിനേറെ മരണത്തിനു പോലും ഇടയാക്കുന്ന കാരമ്പോക്സിൻ എന്ന സംയുക്തവും ഫ്രൂട്ടിൽ ഉണ്ട്.
കപ്പ
ലോകം മുഴുവനും കപ്പയ്ക്ക് ആരാധകരുണ്ട്. പക്ഷേ നന്നായി വേവിക്കാതെ കഴിച്ചാൽ അതിൽ നിന്ന് ഹൈഡ്രജൻ സയനൈഡ് ഉത്പാദിപ്പിക്കപ്പെടും. തൈറോയിഡ് ഹോർമോണുകളുടെ പ്രവർത്തനത്തെയും തലച്ചോറിന്‍റെ പ്രവർത്തനത്തെയും ഇതു തകരാറിലാക്കും.
വേവിക്കാത്ത കിഡ്നി ബീൻസ്
വേവിക്കാത്ത ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയുള്ള ഡയറ്റ് പ്ലാനുകളിൽ പലപ്പോഴും വേവിക്കാത്ത കിഡ്നി ബീൻസും ഉൾപ്പെടുത്താറുണ്ട്. എന്നാൽ ഇവയിൽ വിഷാംശം ധാരാളമായുള്ള ഫൈറ്റോഹിമാഗ്ലുട്ടിനിൽ ധാരാളമായുണ്ട്. അതും സാന്ദ്രത കൂടിയ അളവിൽ. പാചകം ചെയ്യുന്നതിലൂടെ ഇതിനെ ഇല്ലാതാക്കാം.
ഉരുളക്കിഴങ്ങ്
മുളച്ചു തുടങ്ങിയതോ പച്ച നിറം വീണു തുടങ്ങിയതോ ആയ ഉരുളക്കിഴങ്ങ് ഒഴിവാക്കുക. അവയിൽ വിഷാംശമുള്ള ആൽക്കലോയിഡ് സൊലാനിൻ ധാരാളമായുണ്ട്. അതു മൂലം ഛർദി, വയറുവേദന, മോഹാലസ്യം, പക്ഷാഘാതം എന്നിവ സംഭവിക്കാം.