തനിച്ച് യാത്ര പോകാൻ പേടിയുണ്ടോ‍? കൈയിൽ കരുതാം 7 രഹസ്യ ആയുധങ്ങൾ

MV Desk

പെപ്പർ സ്പ്രേ

അപ്രതീക്ഷിതമായി ആരെങ്കിലും ആക്രമിച്ചാൽ പ്രതിരോധിക്കാൻ ഏറ്റവും മികച്ച ആയുധമാണ് പെപ്പർ സ്പ്രേ. എളുപ്പത്തിൽ കൈയിൽ കരുതാനും കഴിയും. ഈ സ്പ്രേ ഉപയോഗിച്ചു കഴിഞ്ഞാൽ അക്രമിക്ക് കുറച്ച് സമയത്തേക്ക് കാഴ്ച നഷ്ടപ്പെടും. ശ്വാസം മുട്ടൽ അനുഭവപ്പെടും. സ്പ്രേ പതിച്ചിടത്താകെ പൊള്ളലുമുണ്ടാകും.

സേഫ്റ്റി വിസിൽ

ഒറ്റയ്ക്കു പോകുമ്പോൾ ഒരു മാലയിലോ ചരടിലോ കോർത്ത് സേഫ്റ്റി വിസിൽ അണിയാം. ആരെങ്കിലും ആക്രമിച്ചാൽ വിസിൽ ഊതിയാൽ അടുത്തു പ്രദേശത്തുള്ളവർക്ക് പെട്ടെന്ന് സ്ഥലത്തെത്താൻ കഴിയും.

ടാക്റ്റിക്കൽ ഫ്ലാഷ് ലൈറ്റ്

മെറ്റലിൽ തീർത്തൊരു ടോർച്ചാണിത്. തീവ്രമായ പ്രകാശമാണിതിന്. അതു കൊണ്ട് തന്നെ മുഖത്തേക്ക് വെളിച്ചമടിച്ചാൽ അക്രമി പതറുമെന്നതിൽ സംശയമില്ല. അതു മാത്രമല്ല ഇതു കൊണ്ട് തലയ്ക്കടിച്ച് പ്രതിയോഗിയെ വീഴ്ത്താനും കഴിയും.

ഹെയർ ക്ലിപ് നൈഫ്

ഹെയർ ക്ലിപ് പോലെ മുടിയിൽ അണിയാവുന്ന മൂർച്ചയേറിയ ചെറുകത്തിയാണിത്. അത്യാവശ്യഘട്ടങ്ങളിൽ ദ്രുതഗതിയിൽ ഈ കത്തി വലിച്ചൂരി ഉപോഗിക്കാം. പക്ഷേ ഈ ക്ലിപ് എല്ലായിടത്തും ലഭ്യമല്ലെന്നത് ഒരു പരിമിതിയാണ്.

സെൽഫ് ഡിഫൻസ് കീ ചെയിൻ

നിരവധി ചെറു ആയുധങ്ങൾ ഉൾപ്പെടുത്തിയ കീ ചെയിൻ ആണ് മറ്റൊന്ന്. ഇതിൽ മൂർച്ചയുള്ള ആയുധങ്ങളും അലാമുകളുമുണ്ട്. മാത്രമല്ല സ്വയം രക്ഷയ്ക്കായി ഇവ കൈയിൽ കരുതാൻ നിയമപരമായി പ്രശ്നവുമില്ല.

പോർട്ടബിൾ ഡോർ ലോക്ക്

മറ്റൊരു മുറിയിൽ തനിച്ച് താമസിക്കേണ്ടി വരുകയാണെങ്കിൽ മുറിയിലെ സാധാരണ പൂട്ടിനൊപ്പം സുരക്ഷ ഒന്നു കൂടി വർധിപ്പിക്കാനായി ഒരു പോർട്ടബിൾ ലോക്ക് കൂടി ഉപയോഗിക്കാം. പേയിങ് ഗസ്റ്റുകളായി താമസിക്കുന്നവർക്കും ഇത് ഫലപ്രദമാണ്.

പേനാക്കത്തി

9 ഇഞ്ച് വരുന്ന പേനാക്കത്തി കൈയിൽ കരുതാൻ ഇന്ത്യയിൽ അനുവാദമുണ്ട്. കയറുകൾ മുറിക്കാനും അക്രമിയെ പ്രതിരോധിക്കാനും ഇതു കൊണ്ട് സാധിക്കും.