പ്രഷർ കുക്കറിലെ ബാക്റ്റീരിയകളെ നീക്കാം; പൊടിക്കൈകൾ

MV Desk

ശരിയായി വൃത്തിയാക്കിയില്ലെങ്കിൽ ബാക്റ്റീരിയകളുടെ കൂടാരമായി മാറും പ്രഷർ കുക്കറുകൾ.

പാചകം ചെയ്തു കഴിഞ്ഞ ഉടൻ തന്നെ പ്രഷർ കുക്കർ കഴുകാൻ പാടില്ല. അൽപ്പ സമയം ഇരുന്ന് തണുത്തതിനു ശേഷമായിരിക്കണം കഴുകേണ്ടത്.

കഴുകുന്നതിനു മുൻപ് റബ്ബർ കൊണ്ടുള്ള ഗാസ്കറ്റ്, ലിഡ് , പ്രഷർ വെയ്റ്റ് എന്നിവ നീക്കം ചെയ്യണം.

പിന്നീട് ചൂടുവെള്ളം ഒഴിച്ച് കുക്കർ കഴുകാം. ഭക്ഷണ അവശിഷ്ടങ്ങളും എണ്ണയും വേഗത്തിൽ പോകാൻ ഇതു സഹായിക്കും.

കുക്കറിന്‍റെ സമയമെടുത്ത് വാൽവ് ശ്രദ്ധാപൂർവം വൃത്തിയാക്കണം. പരുക്കൽ സ്ക്രബറുകൾ പരമാവധി ഉപയോഗിക്കാതിരിക്കുക.

മൃദുവായ സ്പോഞ്ച് കൊണ്ട് ബേക്കിങ് സോഡയോ നാരങ്ങാ നീരോ വിനാഗിരിയോ ചേർത്ത് ഉറക്കുന്നതും ചെറിയ ബ്രഷ് ഉപയോഗിക്കുന്നതും നല്ലതാണ്.

കഴുകിയതിനു ശേഷം ഉണങ്ങിയ തുണികൊണ്ട് തുടയ്ക്കുക. നനവ് മാറിയതിനു ശേഷം മാത്രം അടച്ചു വയ്ക്കുക.