Aswin AM
പേരക്ക
ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ പഴമാണ് പേരക്ക. ഒരു കപ്പ് പേരക്കയിൽ 4.2 ഗ്രാം പ്രോട്ടീൻ അടങ്ങുന്നു. പ്രോട്ടീൻ കൂടാതെ വൈറ്റമിൻ സിയും ഫൈബറും അടങ്ങിയിരിക്കുന്നു.
അവോക്കാഡോ
ഒരു കപ്പ് അവോക്കാഡോയിൽ 3 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. ഹൃദയത്തിന്‍റെയും തലച്ചോറിന്‍റെയും പ്രവർത്തനങ്ങൾക്ക് ഉത്തമമാണ് അവോക്കാഡോ.
ചക്കപഴം
ഒരു കപ്പ് ചക്കപഴത്തിൽ നിന്ന് 3 ഗ്രാം പ്രോട്ടീൻ ലഭിക്കും.
ബ്ലാക്ക് ബെറി
ഒരു കപ്പ് ബ്ലാക്ക് ബെറിയിൽ 2 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. കൂടാതെ ബ്ലാക്ക് ബെറിയിൽ ആന്‍റി ഓക്സിഡന്‍റ്സും ഫൈബറും, വൈറ്റമിനും ഉൾപ്പെടുന്നു.
ആപ്രിക്കോട്ട്
ഒരു ആപ്രിക്കോട്ട് പഴത്തിൽ നിന്ന് 0.5 ഗ്രാം പ്രോട്ടീൻ ലഭിക്കും.
കിവി
ഒരു കപ്പ് കിവി പഴത്തിൽ നിന്ന് 2 ഗ്രാം പ്രോട്ടീൻ ലഭിക്കും. കൂടാതെ വൈറ്റമിൻ സി അടങ്ങിയിട്ടുണ്ട്. ദഹനത്തിനും നല്ലതാണ് കിവി പഴങ്ങൾ.
റാസ്ബെറി
ഒരു കപ്പ് റാസ്ബെറിയിൽ നിന്ന് 1.5 ഗ്രാം പ്രോട്ടീൻ ലഭിക്കും.
വാഴ പഴം
ഒരു വാഴ പഴത്തിൽ നിന്ന് ഏകദേശം 1.3 ഗ്രാം പ്രോട്ടീൻ ലഭിക്കുന്നു.