MV Desk
അസാധാരണമായി നിങ്ങൾ നിശബ്ദതയിലേക്ക് ആകർഷിക്കപ്പെടുന്നുണ്ടെങ്കിൽ അത് ഭഗവാന്‍റെ സാന്നിധ്യം കൊണ്ടാണ്. ചെറു സംസാരം പോലും നിങ്ങൾക്ക് ആസ്വദിക്കാൻ ആയെന്നു വരില്ല. എപ്പോഴും ശാന്തവും നിശബ്ദവുമായ അന്തരീക്ഷം ആഗ്രഹിക്കും.
പ്രണയ ബന്ധം തകരുന്നതും, ജോലി നഷ്ടപ്പെടുന്നതും അടക്കം എത്ര വലിയ തിരിച്ചടികളുണ്ടായാലും നിസാരമായി അഭിമുഖീകരിക്കും. നിങ്ങൾക്കു വിധിക്കാത്തതെല്ലാം ഭഗവാൻ നിങ്ങളിൽ നിന്ന് നീക്കം ചെയ്യും.
ചന്ദ്രനോട് പ്രത്യേകിച്ച് പൂർണ ചന്ദ്രനോട് അതിയായ ആകർഷണം ഉണ്ടാകും.
ത്രിശൂലങ്ങൾ സ്വപ്നം കാണും. അല്ലെങ്കിൽ യാദൃച്ഛികമായി നിങ്ങൾ പോകുന്ന ഇടങ്ങളിൽ ത്രിശൂലങ്ങൾ കാണാൻ ഇട വരും.
പരദൂഷണമടക്കമുള്ള സംഭാഷണങ്ങളിൽ നിന്ന് നിങ്ങൾ പുറത്തു വരും. പകരം ആഴമുള്ള സംഭാഷണങ്ങൾ ആസ്വദിക്കാൻ തുടങ്ങും. ആത്മാവ്, ജീവിതം, ജീവിതലക്ഷ്യം എന്നിവയെക്കുറിച്ച് സംസാരിക്കാൻ താത്പര്യപ്പെടും.
എത്ര മോശം അവസ്ഥയിലും നിങ്ങൾക്ക് ശാന്തമായിരിക്കാൻ സാധിക്കും.
പഞ്ചാക്ഷരീ മന്ത്രം ഉൾപ്പെടെയുള്ള മന്ത്രങ്ങൾ ആഴത്തിൽ സ്വാധീനിക്കും. മന്ത്രങ്ങൾക്ക് ശക്തിയേറുന്നതായി തോന്നും.