MV Desk
ശാന്തമായ ഉറക്കം ലഭിക്കാത്തതിന്‍റെ ഒരു കാരണം ബെഡ്റൂമിൽ ഉപയോഗിക്കുന്ന നിറങ്ങളാകാം. ബെഡ്റൂമിൽ നിന്ന് അകറ്റി നിർത്തേണ്ട നിറങ്ങളെക്കുറിച്ച് അറിയാം.
കറുപ്പ്
ഉറക്കത്തിന് ഇരുണ്ട അന്തരീക്ഷം ഇഷ്ടപ്പെടുന്നവരാണ് കറുത്ത നിറം ബെഡ്റൂമിനായി തെരഞ്ഞെടുക്കുന്നവരിൽ അധികവും. എന്നാൽ ഇത് ഉറക്കത്തെ ദോഷകരമായി ബാധിക്കുകയാണ് പതിവ്.
മഞ്ഞ
മഞ്ഞ നിറം പലപ്പോഴും തലച്ചോറിനെ ഭ്രമിപ്പിക്കും. കാണുമ്പോൾ തെളിമ തോന്നുന്നതിനാൽ പകലാണോ രാത്രിയാണോ എന്ന സംശയമുണ്ടാകുന്നതിനാൽ ഉറക്കം മുറിപ്പെടും.
ചുവപ്പ്
ചുവപ്പ് നിറം വിശപ്പിനെ വർധിപ്പിക്കും. ഇതു മൂലം മാനസികസംഘർഷമുണ്ടാകുമെന്നും വിദഗ്ധർ പറയുന്നു.
ഓറഞ്ച്
തെളിച്ചമുള്ള ഓറഞ്ച് ഉറക്കത്തിന്‍റെ അന്തരീക്ഷത്തെ പൂർണമായും ഇല്ലാതാക്കും.
ബെഡ്റൂമിന് ചേരുന്ന നിറം
വെളുത്ത നിറമാണ് നല്ല ഉറക്കത്തിന് അഭികാമ്യം. ഇരുണ്ട അന്തരീക്ഷം ആവശ്യമുണ്ടെങ്കിൽ നേവി ബ്ലൂ ഷേഡും പരീക്ഷിക്കാം.