കാപ്പി കുടിക്കുമ്പോൾ ഈ അഞ്ച് തെറ്റുകൾ ഒഴിവാക്കൂ

MV Desk

നാല് കപ്പ് കാപ്പി

ദിവസേന 4 കപ്പ് കാപ്പിയിൽ കൂടുതൽ കുടിക്കാതിരിക്കുക. കാപ്പി കുടിക്കുന്നത് കൂടിയാൽ ഉത്കണ്ഠ, ഉറക്കമില്ലായ്മ, തളർച്ച എന്നിവ അനുഭവപ്പെട്ടേക്കാം.

രാത്രി ഒഴിവാക്കുക

പരമാവധി കാപ്പി രാത്രിസമയങ്ങളിൽ കുടിക്കാതിരിക്കുക. അതു നിങ്ങളുടെ ഉറക്കത്തെ ബാധിച്ചേക്കാം. വെറുംവയറ്റിൽ കാപ്പി കുടിക്കാതിരിക്കാനും ശ്രദ്ധിക്കുക.

ധാരാളം വെള്ളം കുടിക്കുക

കാപ്പി കുടിക്കുമ്പോൾ ശരീരത്തിൽ നിന്ന് ജലാംശം നഷ്ടപ്പെടാൻ സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ ധാരാളം വെള്ളം കുടിക്കാൻ ശ്രദ്ധിക്കുക.

പഞ്ചസാര ഒഴിവാക്കുക

കാപ്പിയുടെ രുചി വർധിപ്പിക്കുന്നതിനായി പഞ്ചസാര ചേർക്കുന്നവരാണ് അധികവും. പഞ്ചസാരയ്ക്ക് പകരം തേൻ ഉപയോഗിച്ചാൽ ഡയബെറ്റിസ് സാധ്യത കുറയ്ക്കാം.

ഓർഗാനിക് കോഫീ

പരമാവധി ഓർഗാനിക് കോഫീ കുടിക്കാൻ ശ്രദ്ധിക്കുക. മറ്റുള്ളവയിൽ വിഷാംശം ധാരാളമായുണ്ടാകാൻ ഇടയുണ്ട്.