MV Desk
ആവശ്യമില്ലാത്തതും ഉള്ളതുമായ വസ്തുക്കൾ കട്ടിലിനടിയിലേക്ക് തള്ളുന്ന ശീലമുള്ളവരായിരിക്കും പലരും. പക്ഷേ വീട്ടിലെ മൊത്തം അന്തരീക്ഷത്തെ ഈ ശീലം ബാധിച്ചേക്കും. വീട്ടിൽ നിന്ന് നെഗറ്റീവ് എനർജി ഒഴിവാക്കാനായി ഈ ശീലത്തിൽ മാറ്റം വരുത്താം.
ഇലക്‌ട്രോണിക് ഉപകരണങ്ങൾ പരമാവധി കട്ടിലിനടിയിൽ വയ്ക്കാതിരിക്കുക. ഇത്തരം വസ്തുക്കൾ ഊർജപ്രവാഹം തടുക്കുകയും ഉത്കണ്ഠ വർധിപ്പിക്കുകയും ചെയ്യും. ശരിയായ ഉറക്കം കിട്ടില്ലെന്ന് ചുരുക്കം.
പാത്രങ്ങളിൽ വെള്ളം നിറച്ച് കട്ടിലിനടിയിൽ വയ്ക്കാൻ പാടില്ല. നനവുള്ള തുണിയോ മറ്റു വസ്തുക്കളോ കട്ടിലിനടിയിൽ വയ്ക്കരുത്.
കണ്ണാടികളും വെളിച്ചം പ്രതിഫലിപ്പിക്കുന്ന വസ്തുക്കളും കട്ടിലിനടിയിൽ നിന്ന് ഒഴിവാക്കണം. പൊട്ടിയ വസ്തുക്കളും കട്ടിലിനടിയിൽ വയ്ക്കരുത്.
കാലിപ്പെട്ടികൾ, ആവശ്യമില്ലാത്ത പ്ലാസ്റ്റിക് കവറുകൾ ബാഗുകൾ എന്നിവ കട്ടിലിനടിയിൽ വയ്ക്കുന്നത് നല്ലതല്ല.
ദൈവങ്ങളുടെ ചിത്രങ്ങളോ അത്തരം പുസ്തകങ്ങളോ കട്ടിലിനടിയിൽ വയ്ക്കാൻ പാടില്ല.
ചൂലും കട്ടിലിനടിയിൽ വേണ്ട. ഇത് നെഗറ്റീവ് എനർജി ക്ഷണിച്ചു വരുത്തും.