ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുമ്പോൾ ശ്രദ്ധിക്കുക; കാശ് പോകുന്ന വഴിയറിയില്ല

MV Desk

പലപ്പോഴും യാത്രയുടെ എക്സൈറ്റ്മെന്‍റിലോ ക്ഷീണത്തിലോ ആയിരിക്കും ഭൂരിപക്ഷം പേരും ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുക. അതു കൊണ്ടു തന്നെ പല അബദ്ധങ്ങളും പറ്റാനും ഇടയുണ്ട്. ചെക്ക് ഇൻ സമയത്ത് ശ്രദ്ധിച്ചില്ലെങ്കിൽ പണനഷ്ടം ഉൾപ്പെടെയുള്ള നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരും.

ആധാർ കാർഡ് നമ്പർ

ഒരിക്കലും നിങ്ങളുടെ ആധാർ കാർഡ് പൂർണമായും നൽകാതിരിക്കുക. ഒന്നുകിൽ ഇ- ആധാർ അല്ലെങ്കിൽ ആധാറിന്‍റെ അവസാനത്തെ നാല് അക്കങ്ങൾ എന്നിവ നൽകാം. മറ്റ് തിരിച്ചറിയൽ രേഖകൾ ഹാജരാക്കാം.

ഫോൺ നമ്പർ

ആധാർ നൽകുന്നുണ്ടെങ്കിൽ നിങ്ങളുടെ ബാങ്ക് അക്കൗണ്ടുമായി ബന്ധിപ്പിക്കുന്ന ഫോൺ നമ്പർ നൽകാതിരിക്കുക. അല്ലാത്ത പക്ഷം ഡേറ്റ ചോർച്ചയ്ക്കും അതു വഴി ധനനഷ്ടത്തിനും സാധ്യതയുണ്ട്.

സൗജന്യ വൈ ഫൈ

ഒരിക്കലും ലോബിയിലെ സൗജന്യ വൈ ഫൈ ഉപയോഗിക്കാതിരിക്കുക. ഇവ സുരക്ഷിതമായിരിക്കില്ല. നിങ്ങളുടെ ഫോൺ ഹാക്ക് ചെയ്യപ്പെടാൻ സാധ്യതയുണ്ട്.

മുറി നിരീക്ഷിക്കുക

വിശ്രമിക്കുന്നതിനു മുൻപേ തന്നെ നിങ്ങളുടെ മുറി നിരീക്ഷിക്കുക. രഹസ്യ ക്യാമറകളോ, മൈക്കുകളോ ഇല്ലെന്ന് ഉറപ്പാക്കുക. ഒരു മിനിറ്റ് ഇതിനായി ചെലവഴിച്ചാൽ നിങ്ങളുടെ സ്വകാര്യത ഉറപ്പാക്കാം.

നിയമങ്ങൾ പൂർണമായും വായിക്കുക

ഒരു പക്ഷേ ഹോട്ടലുകളിൽ നിങ്ങൾക്ക് പെട്ടെന്ന് കണ്ടെത്താനാകാത്ത ഹിഡൻ ചാർജുകൾ ഉണ്ടായിരിക്കും. അതിനാൽ നിയമങ്ങൾ പൂർണമായും വായിക്കുക.