മണൽ ഇല്ലാത്ത, മനോഹരമായ കടൽ‌ത്തീരങ്ങൾ

MV Desk

ഗ്ലാസ് ബീച്ച് - കാലിഫോർണിയ

കാലിഫോർണിയയിലെ ഫോർട് ബ്രാഗിൽ ഒരു കാലത്ത് ആവശ്യമില്ലാത്ത കുപ്പികളും പാത്രങ്ങളും ഉപേക്ഷിച്ചിരുന്ന കടപ്പുറമായിരുന്നുവിത്. പക്ഷേ ഇപ്പോഴത് പല നിറങ്ങളിലുള്ള ചില്ലുകഷ്ണങ്ങൾ തിളങ്ങുന്ന മനോഹരമായ കടൽത്തീരമാണ്.കാലങ്ങൾ കൊണ്ട് കൂർത്ത അഗ്രങ്ങൾ ഇല്ലാതെ ചില്ലുകഷ്ണങ്ങളെല്ലാം വെള്ളാരങ്കല്ലുകൾക്കു സമമായി മാറി.

ജയന്‍റ്സ് കോസ്‌വേ ബീച്ച് - അയർലണ്ട്

ദശലക്ഷക്കണക്കിന് വർഷങ്ങൾക്കു മുൻപുണ്ടായ അഗ്നിപർവത സ്ഫോടനത്തിന്‍റെ ബാക്കിയെന്നോണം ഈ കടൽത്തീരം നിറയെ ചതുരാകൃതിയിലുള്ള പാറക്കഷ്ണങ്ങളാണ്.

സ്റ്റിനിവ ബീച്ച്- ക്രൊയേഷ്യ

സുതാര്യവും നീലനിറമുള്ളതുമായ കടൽത്തീരങ്ങൾ ക്രൊയേഷ്യക്ക് സ്വന്തമാണ്. എന്നാൽ വിസിലെ ബീച്ചിലുള്ളത് കൂർത്ത അഗ്രങ്ങളില്ലാത്ത പാറകളാണ്.

സറകിനികോ - ഗ്രീസ്

കാലങ്ങൾക്കു മുൻപുണ്ടാട അഗ്നിപർവത സ്ഫോടനത്തിൽ ഉരുവായ വെളുത്ത നിറമുള്ള പാറയാണ് ഗ്രീസിലെ സറകിനികോ ബീച്ചിനു ചുറ്റും.

ഡർഡിൽ ഡോർ ബീച്ച് - ഇംഗ്ലണ്ട്

ഡർഡിൽ ഡോർ ബീച്ചിൽ മണലിനു പകരം ചെറുകൽക്കഷണങ്ങളാണ് കാണാൻ സാധിക്കുക. അതു പോലെ തന്നെ സാൻഡ് സ്റ്റോൺ കൊണ്ട് പ്രകൃത്യാ നിർമിതമായ വലിയൊരു കവാടവും കാണാനാകും.

പെരിസ ബീച്ച്- ഗ്രീസ്

സുതാര്യമായ ജലത്തിനൊപ്പം കറുത്ത നിറമുള്ള കൽക്കഷ്ണങ്ങളാണ് പെരിസ ബീച്ചിനെ മനോഹരമാക്കുന്നത്. അഗ്നിപർവത സ്ഫോടനം തന്നെയാണ് ഈ കറുത്ത കൽക്കഷ്ണങ്ങൾക്കും പുറകിൽ.

ഡയമണ്ട് ബീച്ച് -ഐസ്‌ലൻഡ്

ഗ്ലേസിയർ ലഗൂണിൽ നിന്നുള്ള വലിയ ഐസ് കട്ടകൾ തിളങ്ങുന്ന വജ്രക്കഷ്ണങ്ങളെ പോലെ ഒഴുകിയെത്തുന്നതിനാലാണ് ഡയമണ്ട് ബീച്ച് എന്ന പേര് ലഭിച്ചത്. തീരത്തെ കറുത്ത പാറകൾ ബീച്ചിന്‍റെ മനോഹാരിത ഒന്നു കൂടി വർധിപ്പിക്കും.

ഷെൽ ബീച്ച്- ഓസ്ട്രേലിയ

ഷാർക്ക് ബേിലുള്ള ഷെൽ ബീച്ച് നിറയെ വെറുത്ത കക്കത്തോടുകളാണ്. 70 കിലോമീറ്ററോളമാണ് ഈ ബീച്ച് പരന്നു കിടക്കുന്നത്.