വീടിനുള്ളിൽ മണി പ്ലാന്‍റ് പടർത്തുന്നതിന്‍റെ ഗുണങ്ങൾ

Neethu Chandran

ധാരാളം ശുദ്ധവായു

അന്തരീക്ഷത്തിലെ ഫോർമാൽഡിഹൈഡ്, ബെൻസീൻ തുടങ്ങിയ വിഷാംശങ്ങളെയെല്ലാം ആഗിരണം ചെയ്ത് വായുവിനെ ശുദ്ധമാക്കുന്നവയാണ് മണി പ്ലാന്‍റുകൾ.

ഈർപ്പം വർധിപ്പിക്കുന്നു

സ്വന്തം ശ്വസന പ്രക്രിയയിലൂടെ അന്തരീക്ഷത്തിലെ ഈർപ്പം നില നിർത്താനും മണി പ്ലാന്‍റിന് കഴിയും. മണി പ്ലാന്‍റുള്ള വീട്ടിൽ താമസിക്കുന്നവരുടെ വരണ്ടുണങ്ങിയ ചർമം, ജലദോഷം, ശ്വാസസംബന്ധമായ പ്രശ്നങ്ങൾ തുടങ്ങിയവ ഇതു മൂലം നിയന്ത്രണവിധേയമാകും.

സൗഭാഗ്യം

ഫെങ് ഷുയി പ്രകാരം മണി പ്ലാന്‍റ് പോസിറ്റീവ് എനർജിയുടെയും സമൃദ്ധിയുടെയും ഐശ്വര്യത്തിന്‍റെയും സൗഭാഗ്യത്തിന്‍റെയും പ്രതിബിംബമാണ്.

പരിപാലിക്കാൻ എളുപ്പം

വലിയ സമയം ചെലവഴിക്കാതെ തന്നെ ഈ ചെടികൾ പരിപാലിക്കാം. പ്രകാശം കുറവുള്ള സാഹചര്യത്തെയും മണി പ്ലാന്‍റ് അതിജീവിക്കും.

മാനസിക സമ്മർദം കുറയുന്നു

മുറിയിൽ സജ്ജീകരിച്ചിരിക്കുന്ന ചെടികൾ താമസക്കാരുടെ മാനസിക സമ്മർദം കുറയ്ക്കും. നിങ്ങളുടെ താമസസ്ഥലം ശാന്തമായ ഒരിടമാക്കാനും ഇവ സഹായിക്കും.

ശ്രദ്ധയും സർഗാത്മകതയും വർധിപ്പിക്കും

മണി പ്ലാന്‍റ് സജ്ജീകരിച്ചിരിക്കുന്ന മുറിയിൽ ഇരിക്കുന്നവരുടെ ശ്രദ്ധയും സർഗാത്മകതയും വർധിക്കും. ചിന്തകളിൽ വ്യക്തതയും കൈവരും. അതു കൊണ്ടു തന്നെ പഠന മുറികളിലും ഓഫിസ് റൂമുകളിലും മണി പ്ലാന്‍റ് ഉത്തമമാണ്.

മുറികളുടെ ഭംഗി വർധിപ്പിക്കും

മണി പ്ലാന്‍റുകൾ മനോഹരമായി പടർത്തിയിരിക്കുന്ന മുറികളും മുറ്റങ്ങളും കൂടുതൽ മനോഹരങ്ങളായി മാറും. അന്തരീക്ഷത്തിൽ ലാളിത്യം കൊണ്ടു വരുന്നതിനൊപ്പം പോസിറ്റിവ് എനർജിയും നിറയ്ക്കും.