Manju Soman
എണ്ണ തേച്ചാൽ മുടി തഴച്ചു വളരും എന്നാണ് പഴമക്കാർ പറയാറുള്ളത്. എണ്ണ ഉപയോഗിക്കുന്നതിലൂടെ മുടിയ്ക്ക് പല ഗുണങ്ങളുമുണ്ട്.
മുടിയിലെ ജലാംശം നിലനിർത്താനും ഡ്രൈനസ് കുറച്ച് പൊട്ടുന്നത് തടയുകയും ചെയ്യും. കൂടാതെ തലയോട്ടിയുടെ ആരോഗ്യം നിലനിർത്താനും സഹായിക്കം. മുടി ആരോഗ്യത്തോടെ വളരാൻ സഹായിക്കുന്ന കുറച്ച് എണ്ണകൾ പരിചയപ്പെടാം.
വെളിച്ചെണ്ണ
ഫാറ്റി ആസിഡിനാൽ സമ്പന്നമാണ് വെളിച്ചെണ്ണ. ഹെയർ റൂട്ടിനെ ശക്തമാക്കാൻ ഇത് സഹായിക്കും. കൂടാതെ പ്രോട്ടീൻ നഷ്ടപ്പെടുന്നത് കുറച്ച് ഉള്ളിൽ നിന്നു തന്നെ മുടിയെ കരുത്തുറ്റതാക്കും.
അവണക്കെണ്ണ
ഇതിലെ റിസിനോലേക് ആസിഡ് തലയോട്ടിയിലെ ബലാംശം നിലനിർത്താനും ആരോഗ്യത്തോടെ മുടി വളരാനും സഹായിക്കുന്നു.
അർഗൻ ഓയിൽ
ഇതിൽ അടങ്ങിയിരിക്കുന്ന വൈറ്റമിൻ ഇ യും ആന്‍റിഓക്സിഡന്‍റുകളും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തും. മുടി പാറിയിരിക്കുന്നത് കുറക്കുകയും മുടിയുടെ തിളക്കം കൂട്ടുകയും ചെയ്യും.
റോസ്മേരി ഓയിൽ
തലയോട്ടിയിൽ റോസ്മേരി ഓയിൽ തേച്ചുപിടിപ്പിക്കുന്നത് ആരോഗ്യമുള്ള ഇടതൂർന്ന മുടി വളരാൻ സഹായിക്കും.
ജൊജോബ ഓയിൽ
തലയോട്ടിയിലെ സ്വാഭാവികമായ എണ്ണയോട് ചേർന്നു നിൽക്കുന്നതാണ് ഇത്. ഗ്രീസിയാകാതെ തലയോട്ടിയിലെ ജലാംശം നിലനിർത്താൻ സഹായിക്കുന്നു.
ബദാം എണ്ണം
വിറ്റാമിനും മിനറൽസും ഏറെ അടങ്ങിയിട്ടുള്ള ബദാം എണ്ണ മുടിയെ സോഫ്റ്റ് ആക്കാൻ സഹായിക്കുന്നു. കൂടാതെ പൊട്ടിപ്പോകുന്നത് കുറയ്ക്കുകയും മുടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഒലീവ് ഓയിൽ
വരണ്ട മുടിയ്ക്ക് ജലാംശം നൽകാൻ സഹായിക്കുന്നു. കൂടാതെ മുടിയിഴകൾ പൊട്ടാതിരിക്കാനും സ്പ്ലിറ്റ് എൻഡ്സ് വരാതിരിക്കാനും സഹായിക്കുന്നു.