Manju Soman
തണുപ്പിൽ നിന്നും പൊടിയിൽ നിന്നുമെല്ലാം കാലുകളെ സംരക്ഷിക്കുക എന്നതാണ് സോക്സിന്‍റെ ലക്ഷ്യം.
ചില സമയങ്ങളിൽ കട്ടിയുള്ള ഷൂ ധരിക്കുമ്പോൾ ചർമം ഉരഞ്ഞ് പൊട്ടാതിരിക്കാനും നമ്മൾ സോക്സുകൾ ഉപയോഗിക്കാറുണ്ട്.
ഇന്ന് ഫാഷൻ സ്റ്റേറ്റ്മെന്‍റ് പോലും ആയി മാറിയിരിക്കുകയാണ് സോക്സ്.
എല്ലാ കാലത്തും എല്ലാ തരത്തിലുള്ള സോക്സുകളും ഉപയോഗിക്കാൻ പാടില്ല. സോക്സുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.
സോക്സുകൾ തെരഞ്ഞെടുക്കുമ്പോൾ ശ്രദ്ധിക്കണം. ഇറുകി പിടിച്ച് കിടക്കുന്ന സോക്സുകൾ ധരിക്കരുത്.
മഴക്കാലത്ത് സോക്സുകൾ ഒഴിവാക്കുന്നതാണ് നല്ലത്. നനഞ്ഞ സോക്സ് ഒഴിവാക്കാനും ശ്രദ്ധിക്കണം. കാലിൽ പൂപ്പൽ പോലുള്ള പ്രശ്നങ്ങൾ വരാൻ കാരണമാകും.
കാലിൽ മുറിവോ മറ്റോ ഉളളപ്പോഴും സോക്സ് ഒഴിവാക്കുന്നതാണ് നല്ലത്.
വീട്ടിൽ എത്തിയാൽ സോക്സ് മാറ്റിയശേഷം കാലുകൾ ഇളംചൂടുവെളളത്തിൽ കഴുകണം.