Manju Soman
ഭാരം കൂട്ടാനാവട്ടെ കുറയ്ക്കാനാവട്ടെ ഹെൽത്തി ഡയറ്റിലെ സ്ഥിരം സാന്നിധ്യമാണ് മുട്ട.
പ്രോട്ടീൻ റിച്ചായ ഈ കുഞ്ഞൻ, സത്യം പറഞ്ഞാൽ ഒരു അത്ഭുതം തന്നെയാണ്. എന്നാൽ, മുട്ട എങ്ങനെയാണ് കഴിക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും കൺഫ്യൂഷനുണ്ടാകും.
വെയിറ്റ് ലോസിന് മുട്ട പുഴുങ്ങിക്കഴിക്കുന്നതാണോ ഓംലെറ്റ് അടിച്ച് കഴിക്കുന്നതാണോ നല്ലത്?
freepik.com
ഒരു വലിയ മുട്ടയിൽ നിന്ന് 6- 6.3 ഗ്രാം പ്രോട്ടീനും അവശ്യമായ അമിനോ അസിഡും നമുക്ക് ലഭിക്കും.
എനർജി മെറ്റബോളിസത്തിന് സഹായിക്കുന്ന വൈറ്റമിൻ ബി12, എല്ലുകളുടെ ആരോഗ്യത്തിനായുള്ള വൈറ്റമിൻ ഡി എന്നിവ മുട്ടയിൽ അടങ്ങിയിരിക്കുന്നു
പുഴുങ്ങി കഴിക്കുമ്പോൾ അകത്തേക്ക് പോകുന്ന പ്രോട്ടീനിലും മറ്റും യാതൊരു വ്യത്യാസവും ഉണ്ടാകുന്നില്ല. എന്നാൽ ഓംലെറ്റ് അടിക്കുമ്പോൾ കൂടെ ചേർക്കുന്ന വെളിച്ചെണ്ണ, ചീസ്, പച്ചക്കറികൾ എന്നിവയ്ക്കനുസരിച്ച് ഇതിൽ മാറ്റം വരും.
പ്രോട്ടീൻ കണക്കാക്കി ഡയറ്റ് എടുക്കുന്നവരാണെങ്കിൽ മുട്ട പുഴുങ്ങി കഴിക്കുന്നതാവും നല്ലത്.
പ്രോട്ടീൻ മാത്രമല്ല ഫൈബറും മറ്റും അടങ്ങിയ ബാലൻസ്ഡ് മീൽ നോക്കുന്നവരാണെങ്കിൽ പച്ചക്കറികൾ ചേർത്ത ഓംലെറ്റാണ് ശരീരഭാരം കുറയ്ക്കാൻ നല്ലത്.
ചീര, മഷ്റൂം, സവാള, ബെൽ പെപ്പർ തുടങ്ങിയവ ഇട്ട് കുറച്ച് എണ്ണയിൽ വറുത്തെടുക്കുന്ന ഓംലെറ്റ് പെർഫെക്റ്റ് ബ്രേക്ക് ഫാസ്റ്റാണ്.
പ്രോട്ടീനും ഫൈബറും മൈക്രോന്യൂട്രിയന്‍റ്സും അടങ്ങിയ ഇത്തരം ഓംലെറ്റ് ശരീരത്തിന് ആവശ്യമായ എല്ലാം നൽകുന്നുണ്ട്. പെട്ടെന്ന് വയറ് നിറയ്ക്കാനും ഇത് സഹായിക്കും.