മുട്ട പുഴുങ്ങി എത്ര നേരം വയ്ക്കാം? കേടാവാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

Manju Soman

പ്രോട്ടീന്‍റെ മികച്ച ഉറവിടമാണ് മുട്ട. ദിവസവും പുഴുങ്ങിയ മുട്ട കഴിക്കുന്ന ആരോഗ്യത്തിന് നല്ലതാണ്.

മുട്ട പുഴുങ്ങിക്കഴിഞ്ഞ് അധികനേരം വച്ചാൽ ബാക്‌ടീരിയയുടെ പ്രജനന കേന്ദ്രമാകും.

പുഴുങ്ങിക്കഴിഞ്ഞാൽ മുട്ടയ്ക്ക് അതിന്‍റെ സംരക്ഷണ കവചമായ ക്യൂട്ടിക്കിൾ നഷ്ടപ്പെടുന്നതാണ് പെട്ടെന്ന് കേടാവാൻ കാരണം.

മുട്ട പുഴുങ്ങിയാൽ രണ്ട് മണിക്കൂറിനകം കഴിക്കണം. അന്തരീക്ഷ താപനില 32 ഡിഗ്രിയ്ക്ക് മുകളിലാണെങ്കിൽ ഒരു മണിക്കൂറിനകം കഴിക്കണം.

പുഴുങ്ങിയ മുട്ട പിന്നീട് ഉപയോഗിക്കാനുള്ളതാണെങ്കിൽ ഉടൻ തന്നെ ഫ്രിഡ്ജിൽ സൂക്ഷിക്കണം

തണുത്ത താപനിലയിൽ പുഴുങ്ങിയ മുട്ട തോടോടുകൂടി ഏഴു ദിവസം വരെ ഫ്രഷ് ആയി ഇരിക്കും.

ഫ്രിഡ്ജിൽ വയ്ക്കുമ്പോൾ വാതിലിലെ ഷെൽഫിൽ വയ്ക്കരുത്. വാതിൽ തുറക്കുമ്പോഴുള്ള താപനിലയിലെ വ്യത്യാസം മുട്ട ചീത്തയാവാൻ കാരണമാകും.

പുഴുങ്ങിയ മുട്ടയ്ക്ക് ദുർഗന്ധമോ സൾഫർ ഗന്ധമോ, വഴുവഴുപ്പോ ഉണ്ടെങ്കിൽ അവ കളയണം