Manju Soman
ഈ ഫാസ്റ്റഫുഡ് കാലത്ത് നമ്മൾ ഏറ്റവും ബുദ്ധിമുട്ടുന്നത് വയറിന്‍റെ ആരോഗ്യത്തിന്‍റെ കാര്യത്തിലാണ്. വയർ മോശമായാൽ പിന്നെ ആ ദിവസം മോശമാകാൻ വേറെ കാരണമൊന്നും വേണ്ട.
ബ്രേക്‌ഫാസ്റ്റിൽ കുറച്ച് മാറ്റങ്ങൾ കൊണ്ടുവന്നാൽ നിങ്ങൾക്ക് വയറിന്‍റെ ആരോഗ്യം സംരക്ഷിക്കാനാവും. വയറിന്‍റെ ആരോഗ്യം മെച്ചപ്പടുത്തുന്ന ബ്രേക്ഫാസ്റ്റുകൾ പരിചയപ്പെടാം.
ജഡ്ഡലിയും സാമ്പാറും
നമ്മുടെ വീടുകളിലെ സ്ഥിര സാന്നിധ്യമായ ഇഡ്ഡലിയും സാമ്പാറും ഏറ്റവും മികച്ച ബ്രേക് ഫാറ്റാണ്. ഗട്ട് ബാക്റ്റീരിയകളെ മെച്ചപ്പെടുത്താൻ ഇത് സഹായിക്കും.
ഗ്രീക് യോഗട്ട് ബൗൾ
ഗ്രീക് യോഗട്ടും ബെറീസും ചിയ സീഡും ഉൾപ്പെടുന്ന ബ്രേക്‌ഫാസ്റ്റ് ദഹനത്തിന് സഹായിക്കുന്നു മൈക്രോബയോമിനെ മെച്ചപ്പെടുത്തുന്നു.
ഓട്സും പഴവും
ഓട്സും ഫ്ലാളാക്സ് സീഡിസും പഴവും ഉൾപ്പെടുന്ന ഡയറ്റ് ബ്ലഡ് ഷുഗർ നിയന്ത്രിക്കാൻ സഹായിക്കും. കൂടാകെ ദഹനം മെച്ചപ്പെടുത്തും.
വെജ്ജി ഓംലറ്റ്
പച്ചക്കറികൾ ചേർത്ത ഓംലറ്റ് ഏറെ നേരെ വയർ നിറഞ്ഞിരിക്കാൻ സഹായിക്കും. ഗട്ട് മൊബിലിറ്റിയെ പിന്തുണക്കുകയും ചെയ്യും.
പ്രോട്ടീൻ റിച്ച് എഗ്ഗ്
മുട്ടയ്ക്കൊപ്പം പ്രോട്ടീനും ബ്രേക്ക്ഫാസ്റ്റായി കഴിക്കുന്നത് നല്ലതാണ്. മുട്ടയ്ക്കൊപ്പം ചിക്കൻ സോസേജും ഹോൾ ഗ്രേയ്ൻ ടോസ്റ്റും ഉൾപ്പെടുത്താം. ഇത് ദഹനം മെച്ചപ്പെടുത്തും.
അവക്കാഡോ ടോസ്റ്റ്
ഹോൾ ഗ്രെയ്ൻ ബ്രെഡും അവക്കാഡോയും മികച്ച ബ്രേക്ഫാസ്റ്റ് കോമ്പോ ആണ്. ഇത് ദഹനം മെച്ചപ്പെടുത്തും.