MV Desk
കൈയിൽ 40,000 രൂപയുണ്ടെങ്കിൽ പോയി വരാവുന്ന വിദേശ രാജ്യങ്ങളെക്കുറിച്ച് അറിയാം.
നേപ്പാൾ
പർവതങ്ങലെ സ്നേഹിക്കുന്നവരുടെ പറുദീസയാണ് നേപ്പാൾ. കുറഞ്ഞ ചെലവിൽ നേപ്പാളിൽ പോയി വരാം.
ശ്രീലങ്ക
മനോഹരമായ കടൽത്തീരങ്ങളാണ് ലങ്കയെ മനോഹരമാക്കുന്നത്. ഇന്ത്യയിൽ നിന്ന് പോയിവരാൻ 40,000 രൂപയിൽ താഴെ മാത്രമേ ചെലവാകുകയുള്ളൂ.
തായ്‌ലൻഡ്
പോക്കറ്റ് കീറാതെ തന്നെ ഐലൻഡ് അഡ്വഞ്ചർ, നൈറ്റ് ലൈഫ്, ലൈവ് മാർക്കറ്റ് എന്നിവയെല്ലാം ആസ്വദിക്കുന്നതിനായി തായ്‌ലൻഡ് അനുയോജ്യമാണ്.
വിയറ്റ്നാം
ഗംഭീരമായ ഭൂതകാലം കൊണ്ടാണ് വിയറ്റ്നാം സഞ്ചാരികളെ വരവേൽക്കുന്നത്. വളരെ കുറഞ്ഞ പണം കൊണ്ടു തന്നെ വിയറ്റ്നാമിൽ ആഡംബര യാത്ര നടത്തി തിരിച്ചെത്താം.
ഇന്തോനേഷ്യ
ക്ഷേത്രങ്ങളും മനോഹരമായ കടൽത്തീരങ്ങളുമെല്ലാമാണ് ബാലിയുടെ ആകർഷണീയത. താമസവും ഭക്ഷണവും ചെലവേറിയതല്ല.
മലേഷ്യ
പണം അധികം ചെലവഴിക്കാതെ തന്നെ മലേഷ്യ മുഴുവൻ കറങ്ങി വരാം.