MV Desk
ഒരുപാട് പേരുടെ ഡ്രീം ഡെസ്റ്റിനേഷൻ ആണ് മണാലി. ബജറ്റ് ഫ്രണ്ട്ലി ട്രിപ്പിനെക്കുറിച്ച് വിശദമായി അറിയാം.
പതിനായിരം രൂപയിൽ താഴെയുണ്ടെങ്കിൽ സമാധാനമായി മണാലിയിൽ പോയി വരാം. പക്ഷേ ഗതാഗതം, താമസം ഭക്ഷണം എന്നിവ തെരഞ്ഞെടുക്കുന്നതിൽ ശ്രദ്ധിക്കണമെന്നു മാത്രം.
ശരിയായ സമയം
സഞ്ചാരികൾ കൂട്ടത്തോടെ എത്തുന്ന കാലം യാത്രയ്ക്കായി തെരഞ്ഞെടുക്കാതിരിക്കുക. മാർച്ച്- മേയ്, അല്ലെങ്കിൽ സെപ്റ്റംബർ- നവംബർ സമയം തെരഞ്ഞെടുക്കാം. സഞ്ചാരികൾ അധികം എത്താത്തതിനാൽ ആ സമയത്ത് ഗതാഗതം, ഭക്ഷണം, താമസം എന്നിവയുടെയെല്ലാം വില കുറവായിരിക്കും.
ബസ് യാത്ര
ഡൽഹി അല്ലെങ്കിൽ ചണ്ഡിഗഡിൽ നിന്ന് വിമാനം അല്ലെങ്കിൽ സ്വകാര്യ ടാക്സി എന്നിവ ഒഴിവാക്കി ബസിൽ യാത്ര പോകുന്നത് ചെലവു കുറയ്ക്കും. രാത്രിയിൽ ചെലവഴിക്കാൻ മുറി വാടകയ്ക്ക് എടുക്കേണ്ടതായും വരില്ല.
ഡൽഹി -മണാലി, മണാലി- ഡൽഹി ബസ് യാത്ര ആകെ ചെലവ്- 1800- 2200 രൂപ
ഹോംസ്റ്റേ അല്ലെങ്കിൽ ഹോസ്റ്റൽ
ഹോട്ടലുകൾക്ക് പകരം ഹോംസ്റ്റേകളോ, ഹോസ്റ്റലുകളോ താമസിക്കാനായി തെരഞ്ഞെടുക്കുക. മണാലിയിൽ ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ വൃത്തിയുള്ള നിരവധി ഹോസ്റ്റലുകളുണ്ട്. ചിലയിടങ്ങളിൽ സ്വയം പാകം ചെയ്ത് കഴിക്കാനും സാധിക്കും.
ഹോസ്റ്റൽ, ഹോംസ്റ്റേ വാടക (3 രാത്രി)- 1500-2000 രൂപ
സൈറ്റ് സീയിങ്
ഹോസ്റ്റലുകളിൽ താമസിക്കുമ്പോൾ കൂടുതൽ സഞ്ചാരികളുമായി പരിചയപ്പെടാനും സ്ഥലങ്ങളെക്കുറിച്ച് അറിയാനും അവസരം ലഭിക്കും. ഓൾഡ് മണാലിയിലൂടെയുള്ള നടത്തം, ഹിഡിംബ ക്ഷേത്രം, ബീസ് നദി, പൈൻ ഫഓറസ്റ്റ്, സോലാങ് വാലി ഇത്രയും സ്ഥലം സന്ദർശിക്കാനായി വലിയ ചെലവു വരില്ല. ഷെയർ കാബുകളും ഉപയോഗിക്കാം. 500-800 രൂപ വരെയേ ചെലവു വരുകയുള്ളൂ.
ചെറു ഭക്ഷണ ശാലകൾ
ചെറുകഫെകൾ, പ്രാദേശിക ഭക്ഷണം ലഭിക്കുന്ന സ്റ്റാളുകൾ എന്നിവിടങ്ങളിൽ നിന്ന് ഭക്ഷണം കഴിക്കുന്നത് ചെലവു കുറയ്ക്കും.
ഭക്ഷണം (3-4 ദിവസം)- 1200-1800 രൂപ