MV Desk
ശുദ്ധവായു
അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് വലിച്ചെടുത്ത് ഓക്സിജൻ പുറത്തു വിടുന്നതിനാൽ മുറിയ്ക്കുള്ളിൽ വായുവിന്‍റെ ഗുണം വർധിക്കും. ചില തരം കള്ളിച്ചെടികൾ അന്തരീക്ഷത്തിൽ നിന്ന് വിഷാംശത്തെ വലിച്ചെടുക്കുവാൻ കഴിവുള്ളവയാണ്.
സർഗാത്മകത വർധിപ്പിക്കും
പച്ചപ്പുള്ള ചെടികൾ മനസിന് ഉന്മേഷം നൽകും. അതു പോലെ തന്നെ സർഗാത്മകത വർധിപ്പിക്കുകയും മാനസിക സംഘർഷം കുറയ്ക്കുകയും ചെയ്യും.
പരിപാലനത്തിന് കുറവ് സമയം
വളരെ കുറച്ച് സമയം മാത്രമേ ഇവയുടെ പരിപാലനത്തിനായി ആവശ്യം വരുകയുള്ളൂ. വല്ലപ്പോഴും വെള്ളം ഒഴിച്ചാലും ഇവ വാടാതെ നിൽക്കും.
പോസിറ്റീവ് എനർജി പ്രവഹിക്കും
ഫെങ് ഷ്യു പ്രകാരം കള്ളിച്ചെടികൾ നെഗറ്റീവ് എനർജിയെ വലിച്ചെടുത്ത് വീട്ടിൽ പോസിറ്റീവ് എനർജി പരത്തും.
ഈർപ്പം നില നിർത്തും
മുറിക്കുള്ളിൽ അന്തരീക്ഷത്തിൽ ഈർപ്പം നില നിർത്താൻ കള്ളിച്ചെടിക്ക് സാധിക്കും.
നല്ല ഉറക്കം
ധാരാളം ഓക്സിജൻ പുറത്തു വിടുന്നതിനാൽ കള്ളിച്ചെടി വച്ചിരിക്കുന്ന മുറികളിലെ ഉറക്കം സുഖകരമായിരിക്കും.
മുറിയുടെ ഭംഗി കൂട്ടും
മനോഹരമായ ആകൃതിയും ആകർഷകമായ പൂക്കളും ചേർന്ന് കള്ളിച്ചെടികൾ മുറികളുടെ മനോഹാരിത വർധിപ്പിക്കും.
റേഡിയേഷൻ വലിച്ചെടുക്കും
ഇലക്‌ട്രോണിക് വസ്തുക്കളിൽ നിന്നുള്ള ഇലക്‌ട്രോ മാഗ്നറ്റിക് റേഡിയേഷനുകൾ കള്ളിച്ചെടികൾ വലിച്ചെടുക്കുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്.
മികച്ച പ്രചോദനം
എത്ര മോശം അവസ്ഥയിലും തളരാത്തവയാണ് കള്ളിച്ചെടികൾ. അതു കൊണ്ട് തന്നെ അവ നമ്മുടെ ജീവിതത്തിനും മികച്ച പ്രചോദനമായിരിക്കും.