ചെട്ടിനാട് ഓംലെറ്റ് ഉണ്ടാക്കാം; വെറും 5 മിനിറ്റിൽ

MV Desk

ദക്ഷിണേന്ത്യയിലെ മുട്ട കൊണ്ടുള്ള വി‌ഭവങ്ങളിൽ പേരു കേട്ടതാണ് ചെട്ടിനാട് ഓംലെറ്റ്. എരിവും രുചിയും മണവും എല്ലാം ഒന്നിനൊന്ന് മികച്ചു നിൽക്കുന്ന ചെട്ടിനാട് ഓംലെറ്റ് മികച്ച ബ്രേക്ഫാസ്റ്റാണ്.

ചേരുവകൾ

മുട്ട- 3

ചെറിയുള്ളി ചെറുതായി അരിഞ്ഞത്- 1

പച്ചമുളക് ചെറുതായി അരിഞ്ഞത് -1

മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ

കുരുമുളകു പൊടി- അര ടീസ്പൂൺ

മുളകുപൊടി- അര ടീസ്പൂൺ

ജീരകം പൊടിച്ചത്-കാൽ സ്പൂൺ

പാല്- ഒരു ടീസ്പൂൺ ( വേണ്ടെങ്കിൽ ഒഴിവാക്കാം)

ഉപ്പ്, എണ്ണ, കറിവേപ്പില, മല്ലിയില- പാകത്തിന്

മുട്ട പൊട്ടിച്ച് ഒരു പാത്രത്തിലേക്കൊഴിച്ച് ഉപ്പ്, മഞ്ഞൾ, കുരുമുളക് പൊട്, മുളകുപൊടി, ജീരകപ്പൊടി, പാൽ എന്നിവ ചേർത്ത് നന്നായി കലക്കുക.

അരിഞ്ഞെടുത്ത ഉള്ളിയും പച്ചമുളകും മല്ലിയിലയും കറിവേപ്പിലയും ചേർത്ത ശേഷം നന്നായി വീണ്ടും ഇളക്കുക

പാനിൽ എണ്ണ ഒഴിച്ച് ചൂടാക്കിയതിനു ശേഷം നന്നായി അടിച്ചെടുത്ത മുട്ട ഒഴിച്ച് മീഡിയം-ലോ ഫ്ലെയിമിൽ ചൂടാക്കുക. ഒന്നു മറിച്ചിട്ട് രണ്ട് മിനിറ്റ് വേവിച്ച ശേഷം പാത്രത്തിലേക്ക് മാറ്റി ചൂടോടെ വിളമ്പാം