MV Desk
രാജകീയ സുഖത്തിൽ രാജകൊട്ടാരത്തിൽ ഒരു ദിവസം ആസ്വാദിക്കണോ. എങ്കിൽ നേരെ കൊച്ചിയിൽ നിന്ന് ബോട്ട് മാർഗം ചിറ്റൂരിലെത്തിക്കോ.
പഴമയുടെ ഗന്ധവും പ്രകൃതി രമണിയതയും ഒളിപ്പിച്ചിട്ടുളള ചിറ്റൂർ കൊട്ടാരം നിങ്ങളെ കാത്തിരിപ്പുണ്ട്.
മനോഹരമായ ഇടനാഴികൾ
പേര് സൂചിപ്പിക്കും പോലെ തന്നെ കൊട്ടാരമായിരുന്നു ഇത്. കൊച്ചി രാജാവിന്‍റെ വേനൽകാല വസതിയെന്ന് പറയാം. രാജാവിന്‍റെ പരദേവതയായ ശ്രീകൃഷ്ണ ഭഗവാനെ കുടിയിരുത്തിയുളള ക്ഷേത്രം ചിറ്റൂരിലാണ് ഉളളത്. രാജാവ് ലൗകിക കർത്തവ്യങ്ങളിൽ നിന്ന് അവധിയെടുത്ത് വിശ്രമിക്കാനാണ് ഈ കൊട്ടാരം നിർമ്മിച്ചതെന്നാണ് ഐതിഹ്യം.
കായൽ ഭംഗി ആസ്വാദിച്ചുള്ള സന്ധ്യാനേരം
മൂന്നു പതിറ്റാണ്ടിന്‍റെ കഥ പറയുന്ന ഈ കൊട്ടാരം ഇപ്പോൾ സ്വകാര്യ ഏജൻസിയുടെ കൈവശമാണ്. സിജിഎച്ച് എർത്ത് എന്ന സ്വകാര്യ റിസോർട്ടിന്‍റെ കീഴിലാണ് ഈ കൊട്ടാരം ഇപ്പോഴുളളത്.
മരത്തിൽ തീർത്ത ഇടനാഴികൾ