വെറും വയറ്റിലെ കാപ്പികുടി ശരീരത്തിന് ദോഷം, പകരം ഈ പാനിയങ്ങള്‍ ശീലമാക്കൂ

Manju Soman

രാവിലെ കാപ്പി കുടിച്ചാലേ ഉന്മേഷം കിട്ടൂ എന്ന് കരുതുന്നവരാണ് പലരും. എന്നാല്‍ വെറും വറ്റിലെ കാപ്പികുടി അസിഡിറ്റി, നിര്‍ജലീകരണം, മാനസിക സമ്മര്‍ദ്ദം എന്നിവയ്ക്ക് കാരണമാകും. കാപ്പിയ്ക്ക് പകരം കുടിക്കാന്‍ പറ്റിയ കുറച്ച് പാനിയങ്ങള്‍ പരിചയപ്പെടാം

ജീരകവെള്ളം

ഇത് ദഹന എന്‍സൈമുകളെ ഉത്തേജിപ്പിക്കുകയും മെറ്റബോളിസം വര്‍ധിപ്പിക്കുകയും ചെയ്യുന്നു. കൊഴുപ്പിനെ ഫലപ്രദമായി ഇല്ലാതാക്കുന്നു.

ഇഞ്ചി ചായ

ഇഞ്ചി ശരീരത്തിലെ വീക്കങ്ങള്‍ കുറയ്ക്കുകയും ദഹനം മികച്ചതാക്കുകയും ചെയ്യും.

ചെറുനാരങ്ങ- തേന്‍ വെള്ളം

ചെറുനാരങ്ങയിലെ വിറ്റാമിന്‍ സി പ്രതിരോധശേഷി കൂട്ടുന്നു. കൂടാതെ ദഹനം സുഗമമാക്കാനും സഹായിക്കുന്നു.

ഗ്രീന്‍ ടീ

ഇതില്‍ ധാരാളം ആന്റിഓക്‌സിഡന്റുകളുണ്ട്. ശരീരത്തിന്റെ മെറ്റബോളിസം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു.

ഗ്രീൻ ടീ അലർജിയോ

ചിയ സീഡ് വെള്ളം

ചിയ സീഡില്‍ ഒരുപാട് ഫൈബറുകളുണ്ട്. വയര്‍ നിറഞ്ഞതായി തോന്നിക്കാനും സഹായിക്കും.

കറ്റാര്‍വാഴ ജ്യൂസ്

വയറ്റിലെ അസ്വസ്ഥതകള്‍ മാറ്റാനും മലവിസര്‍ജ്ജനത്തിനും സഹായിക്കുന്നു.

ആപ്പിള്‍ സിഡര്‍ വിനിഗര്‍ വെള്ളം

ഒരു ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡര്‍ വിനിഗര്‍ വെള്ളത്തില്‍ ചേര്‍ത്ത് കിടിക്കുന്നത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി വര്‍ധിപ്പിക്കാനും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും സഹായിക്കും.