MV Desk
പാചക വാതക സിലിണ്ടറുകൾ ചോരുന്നുണ്ടോയെന്ന് പരിശോധിച്ചറിയാം.
സോപ്പ് വെള്ളം
ഒരു സ്പൂണിൽ ഡിഷ് വാഷ് അല്ലെങ്കിൽ സോപ്പ് കട്ടിയിൽ ലയിപ്പിച്ച വെള്ളമെടുത്ത് ചോർച്ചയുണ്ടെന്ന് തോന്നുന്ന ഭാഗത്ത് പുരട്ടുക. സോപ്പ് കുമിളകൾ പ്രത്യക്ഷപ്പെടുകയാണെങ്കിൽ ചോർച്ചയുണ്ടെന്ന് ഉറപ്പാക്കാം.
ലീക് ഡിറ്റക്റ്റർ
ഗ്യാസ് ലീക് ഡിറ്റക്റ്ററുകൾ വിപണിയിൽ ലഭ്യമാണ്. ഇവ കൃത്യമായ അലർട്ട് നൽകും.
ഗ്യാസ് ഉപയോഗം ശ്രദ്ധിക്കുക
അസാധാരണമാം വിധത്തിൽ ഗ്യാസ് തീർന്നു പോകുന്നുണ്ടെങ്കിൽ അതു ചോർച്ച മൂലമാകാം. എത്രയും പെട്ടെന്ന് പരിശോധിച്ച് ഉറപ്പാക്കുക.
ഫ്ലെയിമിന്‍റെ നിറം
നീലനിറത്തിലുള്ള തീനാളങ്ങളാണെങ്കിൽ അപകടകരമായ അവസ്ഥയില്ല. എന്നാൽ ഓറഞ്ച് അല്ലെങ്കിൽ മഞ്ഞ നിറത്തിലുള്ള തീ നാളങ്ങളാണെങ്കിൽ അവ് കാർബൺ മോണോക്സൈഡ് പുറത്തു വിടും. ചുവപ്പു നിറത്തിലുള്ള തീ നാളങ്ങളാണെങ്കിൽ ഉടൻ സ്റ്റൗ കെടുത്തേണ്ടതാണ്.
ദുർഗന്ധം
ഗ്യാസ് ചോരുന്നുണ്ടെങ്കിൽ ചീഞ്ഞ മുട്ടയുടെ ഗന്ധം ഉണ്ടാകും. അന്തരക്ഷത്തിൽ വായു കുമിളകൾ കാണുന്നതും വാതകച്ചോർച്ചയുടെ ലക്ഷണമാണ്.
ചെടികൾ കരിയുന്നത്
ചുറ്റുപാടുമുള്ള ചെടികൾ അസാധാരണമായി കരിയുന്നുണ്ടെങ്കിൽ വാതകച്ചോർച്ചയുണ്ടോയെന്ന് സംശയിക്കാവുന്നതാണ്. പാചകവാതകം ചെടികളെ ഓക്സിജൻ വലിച്ചെടുക്കുന്നതിൽ നിന്ന് തടയും.
ശാരീരിക ബുദ്ധിമുട്ട്
നിത്യവും തലവേദന, ക്ഷീണം, തളർച്ച, നെഞ്ച് വേദന, ഓർമപ്രശ്നം , കാഴ്ച്ചക്കുറവ് എന്നിവ അനുഭവപ്പെടുന്നുണ്ടെങ്കിലും ഗ്യാസ് ചോർച്ച സംശയിക്കാം. അന്തരീക്ഷത്തിൽ പാചകവാതകം കലരുന്നതിനാൽ ശരീരത്തിനാവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്നതാണ് ഇത്തരം അസ്വസ്ഥതകൾക്ക് കാരണം.