MV Desk
ജലദോഷവും ചുമയും ഇടയ്ക്കിടെ വരുന്നതിനു പിന്നിൽ ദൈനംദിന ശീലങ്ങൾക്ക് വലിയ പങ്കുണ്ട്.
വെള്ളം കുടിക്കാം
ആവശ്യത്തിന് വെള്ളം കുടിക്കാതിരുന്നാൽ ജലദോഷത്തിനും ചുമയ്ക്കും സാധ്യതയുണ്ട്. ജലാംശം കുറയുന്നതോടെ മ്യൂക്കസ് കട്ടി യാകുന്നതാണ് കാരണം.
ജങ്ക് ഫുഡ് ഒഴിവാക്കാം
ധാരാളം എണ്ണ ചേർത്തതും എരിവും മസാലയും ചേർത്തതുമായ ഭക്ഷണം തൊണ്ടയ്ക്ക് അസ്വസ്ഥതയുണ്ടാക്കും. ഇതു മൂലം നീർക്കെട്ടും ഉണ്ടാകും.
കഫ് സിറപ്പുകൾ അമിതമാകരുത്
തോന്നും പോലെ ചുമ മരുന്നുകൾ കഴിക്കുന്നത് മൂലം ക്ഷീണവും ദഹനക്കേടുമുണ്ടാകും. അതു കൊണ്ട് തന്നെ ഡോക്റ്ററുടെ നിർദേശ പ്രകാരം മാത്രം ചുമ മരുന്നുകൾ കഴിക്കുക.
ആവശ്യത്തിന് വിശ്രമം
നിത്യേനെയുള്ള ഓഫിസ് ജോലിയും വീട്ടു ജോലികളും നിങ്ങളുടെ ഊർജം അപഹരിക്കും. വേണ്ടത്ര വിശ്രമം ലഭിച്ചില്ലെങ്കിൽ പ്രതിരോധ ശേഷി തകരാറിലാകുകയും അണുബാധയുണ്ടാകുകയും ചെയ്യും.
ശീതള പാനീയങ്ങൾ ഒഴിവാക്കാം
ശീതള പാനീയങ്ങൾ കുടിക്കുന്നത് തൊണ്ടയിൽ അസ്വസ്ഥതയുണ്ടാക്കും. ഇതു മൂലം ജലദോഷത്തിന് സാധ്യതയുണ്ട്.
കൈ കഴുകുക
കൈകൾ വഴിയാണ് ഭൂരിഭാഗം അണുക്കളും ശരീരത്തിൽ എത്തുന്നത്. അതു കൊണ്ടു തന്നെ കൈകൾ എപ്പോഴും ശുചിയാക്കി സൂക്ഷിക്കുക.
പുകവലി
പുകവലി മൂലം ദീർഘനേരം നീണ്ടു നിൽക്കുന്ന ചുമയ്ക്ക് സാധ്യതയുണ്ട്. പുകവലിക്കുന്നവരുടെ അടുത്ത് നിൽക്കുന്നതു മൂലവും ഇതേ ബുദ്ധിമുട്ട് നേരിട്ടേക്കാം.