കടുത്ത ചുമയും കഫക്കെട്ടും പെട്ടെന്ന് മാറും; ഇതാ എളുപ്പവിദ്യ

MV Desk

മഞ്ഞുകാലത്ത് ചുമയും കഫക്കെട്ടും ഉറക്കം കെടുത്തുന്നത് പതിവാണ്. കഫ്സിറപ്പുകൾ കഴിച്ചാൽ പോലും മാറാത്ത ചുമയെ പിടിച്ചു നിർത്താൻ കഴിയുന്ന ഒരു പാനീയം പരിചയപ്പെടാം.

ഒരു ചെറു നാരങ്ങ, ഒരു ചെറിയ കഷ്ണം ഇഞ്ചി, നാലോ അഞ്ചോ കുരുമുളക്, കാൽ സ്പൂൺ മഞ്ഞൾ, മൂന്ന് അല്ലി വെളുത്തുള്ളി ഒരു നുള്ള് ഉപ്പ് എന്നിവയാണ് വേണ്ടത്.

ചെറുനാരങ്ങ തൊലിയോടു കൂടി ചെറിയ കഷണങ്ങളായി മുറിക്കുക. ഇഞ്ചിയും വെളുത്തുള്ളിയും ചെറുതായി അരിഞ്ഞെടുത്ത ശേഷം ചതച്ചെടുത്ത കുരുമുളകും ഉപ്പും മഞ്ഞൾപ്പൊടിയും രണ്ട് കപ്പ് വെള്ളത്തിലേക്ക് ചേർക്കുക.

രണ്ട് കപ്പ് വെള്ളം തിളപ്പിച്ച് ഒരു കപ്പ് വെള്ളമായി വറ്റിച്ചെടുക്കുക. ഇത് ദിവസവും ചെറു ചൂടോടെ കുടിച്ചാൽ കഫക്കെട്ട് പൂർണമായും ഇല്ലാതാകുിം‌.

കുട്ടികൾക്ക് ഈ പാനീയത്തിൽ ‌തേൻ ചേർത്തു നൽകാവുന്നതാണ്.