MV Desk
അത്താഴത്തിന് ശേഷം തൈര് കഴിക്കുന്നത് ദോഷം ചെയ്യുമോ എന്ന സംശയത്തിന് കാലങ്ങളുടെ പഴക്കമുണ്ട്.
രാത്രി തൈര് കഴിച്ചാൽ കഫക്കെട്ട് ഉണ്ടാകുമെന്നും ദഹനപ്രശ്നങ്ങൾ ഉണ്ടാകുമെന്നും വാദിക്കുന്നവരുണ്ട്.
എന്നാൽ അത്താഴത്തിനു ശേഷം തൈര് കഴിച്ചാൽ ശരീരത്തിന് യാതൊരു വിധത്തിലുള്ള ദോഷവും ഉണ്ടാകില്ലെന്നതാണ് യാഥാർഥ്യം.
തൈരിലെ പ്രൊബയോട്ടിക്സ് വയറിന്‍റെ ആരോഗ്യത്തിന് നല്ലതാണ്. തൈര് കഴിച്ചാൽ വയറ് നിറഞ്ഞിരിക്കുന്നതായുള്ള തോന്നലും ഉണ്ടാകും.
ഭക്ഷണം നന്നായി ദഹിക്കാൻ ഇവ സഹായിക്കും. സമൃദ്ധമായി ആഹാരം കഴിക്കുന്ന രാത്രികളിൽ തൈര് കഴിക്കുന്നത് ഫലപ്രദമാണ്.
കലോറി കുറവുള്ളതും പ്രോട്ടീൻ ധാരാളമായുള്ളതുമായ വിഭവമാണ് തൈര്. അതു കൊണ്ടു തന്നെ ഭക്ഷണത്തിനു ശേഷമുള്ള മധുരത്തിനു പകരമായി തൈര് കഴിക്കാവുന്നതാണ്.
എന്നാൽ പാലുത്പന്നങ്ങളോട് അലർജി ഉള്ളവർക്കും ദഹനപ്രശ്നം ഉള്ളവർക്കും രാത്രി തൈര് കഴിക്കുന്നത് നല്ലതല്ല. ഗ്യാസ്, ദഹനക്കേട്, ബ്ലോട്ടിങ് എന്നിവയ്ക്ക് കാരണമാകും.