MV Desk
പരിപ്പ് വേവിക്കും മുൻപേ ഉപ്പ് ചേർത്താൽ വേവാൻ അധികം സമയം എടുക്കും. അതു കൊണ്ട് തന്നെ പരിപ്പ് വേവിച്ചതിനു ശേഷം വേണം ഉപ്പ് ചേർക്കാൻ
വേവിക്കുന്നതിനും അര മണിക്കൂർ മുൻപേ പരിപ്പ് വെള്ളത്തിലിട്ട് വയ്ക്കുന്നത് കറിക്ക് ഒരു ക്രീമി ടെക്സ്ചർ കിട്ടാൻ സഹായിക്കും.
വേവിക്കുന്നതിനായി ചൂട് വെള്ളം ഉപയോഗിച്ചാൽ എല്ലാ പരിപ്പുകളും ഒരേ അളവിൽ വേവും.
പ്രഷർ കുക്കറിൽ പരിപ്പ് വേവിക്കുമ്പോൾ കുക്കറിൽ ആവി നിൽക്കാൻ പാകത്തിൽ ഇടം ഉണ്ടെന്ന് ഉറപ്പാക്കുക. പരിധിയിൽ കൂടുതൽ പരിപ്പ് കുക്കറിലിട്ടാൽ വേവ് തുല്യമായിരിക്കില്ല.
വേവിച്ചതിനു ശേഷം മാത്രം ഉപ്പ് ചേർക്കുക. അതിനൊപ്പം വെളുത്തുള്ളി പേസ്റ്റ്, നെയ്യ്, ജീരകം എന്നിവ ചേർക്കുന്നതും കറിയുടെ രുചി കൂട്ടും.