ബ്രെഡ് മുതൽ മദ്യം വരെ; ഫാറ്റി ലിവറുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ

Manju Soman

ഇന്ത്യക്കാർക്കിടയിൽ ഫാറ്റി ലിവർ വർധിക്കുകയാണ്. ഭക്ഷണത്തിൽ നിയന്ത്രണം കൊണ്ടുവരുന്നത് ഫാറ്റി ലിവർ നിയന്ത്രിക്കാൻ സഹായിക്കും. ഫാറ്റി ലിവറുള്ളവർ ഒഴിവാക്കേണ്ട ഭക്ഷണങ്ങൾ.

ഈ ശീലങ്ങൾ ഒഴിവാക്കിയില്ലെങ്കിൽ കരളിന് പണി കിട്ടും

മദ്യം

കരളിന് ഏറ്റവും ദോഷകരമാണ് മദ്യം. പൂർണമായി മദ്യം ഒഴിവാക്കണം. ഫാറ്റി ലിവറുള്ളവർ മദ്യം കഴിച്ചാൽ ലിവർ സിറോസിസിന് കാരണമാകും.

പഞ്ചസാര

അമിതമായി പഞ്ചസാര അടങ്ങിയ മിഠായികൾ, കുക്കീസ്, ഫ്രൂട്ട് ജ്യൂസുകൾ, സോഡ തുടങ്ങിയവ ഒഴിവാക്കണം. ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുകയും കരളിൽ കൊഴുപ്പ് അടിയാനും കാരണമാകും.

റെഡ് മീറ്റ്

ബീഫ്, പോർക്ക്, സോസേജ്, ഡെയ്ലി മീറ്റ് തുടങ്ങിയവ ഒഴിവാക്കണം. ഇവയിൽ അമിതമായുള്ള പൂരിത കൊഴുപ്പും സോഡിയവും കരളിന്‍റെ പ്രവർത്തനത്തെ ബാധിക്കും.

സംസ്കരിച്ച ധാന്യങ്ങൾ

വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത തുടങ്ങിയ റിഫൈൻഡ് ധാന്യങ്ങളിൽ നിന്നാണ് ഉണ്ടാക്കുന്നത്. ഇതിൽ നാരുകൾ ഇല്ലാത്തതിനാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടുന്നു. അത് കരളിന്‍റെ പ്രവർത്തനത്തെ ബാധിക്കും.

ഉപ്പ് കൂടിയ ഭക്ഷണങ്ങൾ

സോഡിയത്തിന്‍റെ അളവ് കൂടിയ ഭക്ഷണങ്ങൾ പൂർണമായി ഒഴിവാക്കണം. കരൾ രോഗമുള്ളവരിൽ സോഡിയം അമിതമാകുന്നത് വീക്കമുണ്ടാക്കും.

Representative image

വറുത്ത ഭക്ഷണങ്ങൾ

വറുത്ത ഭക്ഷണങ്ങളിൽ പൂരിത കൊഴുപ്പും കലോറിയും കൂടുതലാണ്. ഇത് കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടാൻ കാരണമാകും.