MV Desk
കോഴികൾക്ക് പല്ലില്ല. കൂർത്ത കൊക്ക് കൊണ്ടാണ് കോഴികൾ ഭക്ഷണ വസ്തുക്കൾ പൊട്ടിക്കുന്നത്.
കൊത്തിപ്പെറുക്കുന്നതിനിടെ വയറ്റിൽ എത്തുന്ന മണൽത്തരികൾ കൂടി ചേർത്താണ് ആമാശയം ആഹാരവസ്തുക്കൾ വിഘടിപ്പിക്കുന്നത്.
എന്നാൽ മുട്ട വിരിഞ്ഞുണ്ടാകുന്ന കോഴിക്കുഞ്ഞുങ്ങൾക്ക് താത്കാലികമായി പല്ലിനു സമാനമായ ഒരു ഭാഗം മുകളിലെ കൊക്കിലുണ്ട്. എഗ് ടൂത്ത് എന്നാണ് ഇവ അറിയപ്പെടുന്നത്.
കുഞ്ഞുങ്ങൾ ഈ പല്ലുപയോഗിച്ചാണ് മുട്ടത്തോട് പൊട്ടിച്ച് പുറത്തെത്തുന്നത്. മുട്ട വിരിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ ഈ പല്ല് പോലുള്ള ഭാഗം കൊഴിഞ്ഞു പോകും.