കുളിക്കും മുൻപേ വെള്ളം കുടിക്കാറുണ്ടോ; തെറ്റാ‍യ ശീലങ്ങൾ തിരുത്താം

MV Desk

ഒരു ദിവസം കുറഞ്ഞത് മൂന്നു ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നറിയാത്തവർ കുറവായിരിക്കും. പക്ഷേ വെള്ളം കുടിക്കേണ്ട ശരിയായ സമയത്തെക്കുറിച്ച് ആർക്കും വലിയ ധാരണയൊന്നുമില്ല.

ആയുർവേദം ആരോഗ്യ പരിശീലകയായ ഡിംപിൾ ജങ്ഡയുടെ അഭിപ്രായം പ്രകാരം വെള്ളം കുടിക്കുന്നതിൽ സമയത്തിന് വലിയ പ്രാധാന്യമുണ്ട്.

ഉണരുമ്പോൾ ഇളം ചൂട് വെള്ളം

രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ 200 മില്ലി ഇളം ചൂടുവെള്ളം കുടിക്കണം. തണുത്ത വെള്ളം അതിരാവിലെ കുടിച്ചാൽ നിങ്ങളുടെ ദഹനരസങ്ങളെ ബാധിച്ചേക്കാം.

കുളിക്കുന്നതിന് മുൻപ്

കുളിക്കുന്നതിന് തൊട്ടു മുൻപ് ഒരു ഗ്ലാസ് വെള്ളം കുടിക്കുന്നത് നല്ലതാണ്. ശരീരത്തിലെ രക്തചംക്രമണം കൂട്ടാനും കുഴഞ്ഞു വീഴുന്നതിനുള്ള സാധ്യത ഇല്ലാതാക്കാനും ഇതു സഹായിക്കും.

ഭക്ഷണത്തിനിടെ പാടില്ല

ഭക്ഷണം കഴിക്കുന്നതിനും 30 മിനിറ്റ് മുൻപോ ഭക്ഷണം കഴിഞ്ഞ് ഒരു മണിക്കൂറിന് ശേഷമോ വെള്ളം കുടിക്കാം. ഒരിക്കലും ഭക്ഷണത്തിനിടെ വെള്ളം കുടിക്കാതിരിക്കുക.

അളവ് ശ്രദ്ധിക്കുക

ദിവസം മുഴുവൻ അൽപ്പാൽപമായി വേണം വെള്ളം കുടിക്കേണ്ടത്. വൈകിട്ട് നാലു മണിയോടെ 1.5 ലിറ്റർ വെള്ളം കുടിച്ചു തീർക്കാം. പിന്നീട് സൂര്യാസ്തമനത്തോടെ അര ലിറ്റർ വെള്ളം കുടിച്ചു തീർക്കാം. സൂര്യാസ്തമയത്തിന് ശേഷം വെള്ളം അൽപ്പാൽപമായി മാത്രമേ കുടിക്കാവൂ.

ഉറങ്ങുന്നതിന് മുൻപ്

ഉറങ്ങുന്നതിന് മുൻപ് അര ഗ്ലാസ് വെള്ളം കൂടി കുടിക്കാം.