MV Desk
വിഷം ഉപയോഗിക്കാതെ തന്നെ വീട്ടിൽ നിന്ന് എലിയെ തുരത്താൻ ഉള്ള മാർഗങ്ങൾ അറിയാം
മുളക് പൊടി
മുളക്പൊടിയുടെ രൂക്ഷമായ ഗന്ധം എലികൾക്ക് അസഹനീയമാണ്. അതു കൊണ്ട് തന്നെ എലികൾ ഉണ്ടെന്ന് തോന്നുന്ന ഇടങ്ങളിൽ മുളകുപൊടി തൂകുന്നത് എലിയെ അകറ്റും. മുളകു പൊടി ഒരു കോട്ടൺ തുണിയിൽ പൊതിഞ്ഞ് വീടിനു ചുറ്റും ഇടുന്നതും എലികളെ അകറ്റും.
അപ്പക്കാരം
അപ്പക്കാരവും എലികളെ അകറ്റും. മാത്രമല്ല കൊച്ചു കുട്ടികളോ വളർത്തു മൃഗങ്ങളോ ഉള്ള വീടുകളിലും ഈ മാർഗം സുരക്ഷിതമായി പ്രയോഗിക്കാം. രാത്രിയിൽ അപ്പക്കാരം വിതറിയ ശേഷം രാവിലെ വൃത്തിയാക്കിയാൽ മതിയാകും.
കർപ്പൂരതുളസി തൈലം
കർപ്പൂര തുളസിയുടെ തൈലമാണ് മറ്റൊരു ഉപാധി. ഒരു പഞ്ഞി തൈലത്തിൽ മുക്കി വച്ച ശേഷം വീടിന്‍റെ പലയിടങ്ങളിലായി വയ്ക്കാം. ഇടയ്ക്കിടെ ഇങ്ങനെ പഞ്ഞി തൈലത്തിൽ മുക്കി വച്ചാൽ എലികളെ എളുപ്പത്തിൽ തുരത്താം. കറുവാപ്പട്ട, ഗ്രാമ്പൂ എന്നിവയുടെ തൈലങ്ങളും ഇത്തരത്തിൽ ഉപയോഗിക്കാം.
അമോണിയ
അമോണിയ കലക്കി വീടിന്‍റെ പലഭാഗങ്ങളിൽ തെളിക്കുന്നതും ഗുണം ചെയ്യും.
പുതിനയില
പുതിന വീടിനു ചുറ്റും വളർത്തുന്നതും എലികളെ അകറ്റും. പുതിനയിലകൾ എലികൾ ഉണ്ടെന്നു തോന്നുന്ന പ്രദേശത്തും വിതറാം. ജമന്തിയുടെ ഗന്ധവും എലികൾക്ക് സഹിക്കാനാവില്ല.