ഗ്യാസ് സ്‌റ്റൗവിൽ കറ പിടിച്ചോ? വൃത്തിയാക്കാൻ എളുപ്പവഴിയുണ്ട്

MV Desk

പാചകം കഴിയുമ്പോഴേക്കും കറിയും മസാലയും വീണ് സ്‌റ്റൗ വൃത്തികേടാകുന്നത് പതിവാണ്. സ്‌റ്റൗ വൃത്തിയാക്കാനായി ചില എളുപ്പ വഴികളുണ്ട്.

സവാള

സവാള ചെറുകഷണങ്ങളായി മുറിച്ചതിനു ശേഷം 20 മിനിറ്റ് നേരം നന്നായി തിളപ്പിക്കുക. ഈ ലായനി തണുപ്പിച്ചതിനു ശേഷം ഒരു സ്പോഞ്ച് കൊണ്ട് മുക്കി സ്‌റ്റൗവിൽ തുടക്കുക. കറകളും പാടുകളും പെട്ടെന്ന് പോകും.

നാരങ്ങ

നാരങ്ങാ നീരിൽ ഡിഷ് വാഷ് കലർത്തിയും ബേക്കിങ് സോഡ കലർത്തിയും ഉപയോഗിക്കാം. ഈ ലായനി കൊണ്ട് സ്‌റ്റൗ തുടച്ചാൽ കറകൾ പോകും.

ബേക്കിങ് സോഡ

നാരങ്ങയിലോ വിനാഗിരിയിലോ ബേക്കിങ് സോഡ ലയിപ്പിച്ച ശേഷം സ്‌റ്റൗ തുടയ്ക്കാം.

വിനാഗിരി

വിനാഗിരി സ്‌റ്റൗവിൽ തെളിക്കുക. അൽപ സമയത്തിനു ശേഷം ഒരു തുണി കൊണ്ടോ സ്പോഞ്ച് കൊണ്ടോ തുടച്ചാൽ സ്‌റ്റൗ വൃത്തിയാകും.

ഡിഷ് വാഷ് ലിക്വിഡ്

പാത്രം കഴുകാൻ ഉപയോഗിക്കുന്ന ഡിഷ് വാഷ് ലിക്വിഡ് സ്‌റ്റൗവിൽ ഒഴിച്ചതിനു ശേഷം സ്പോഞ്ച് കൊണ്ട് അമർത്തിത്തുടക്കാം. അഴുക്ക് വേഗം ഇല്ലാതാകും.