ഷുഗർ കട്ട് ഈസിയാക്കാം; ചില പൊടിക്കൈകൾ

നീതു ചന്ദ്രൻ

ആരോഗ്യം ഉറപ്പു വരുത്തുന്നതിനും തടി കുറയ്ക്കുന്നതിനുമെല്ലാം ഷുഗർ കട്ട് ചെയ്യുന്നവർ ധാരാളമുണ്ട്. പഞ്ചസാരയോടുള്ള അമിതമായ ഭ്രമം ഇല്ലാതാക്കാൻ ചില പൊടിക്കൈകൾ.

പഞ്ചസാര ചേർത്ത ലായനികൾക്ക് പകരം ഹെർബൽ ടീ, അല്ലെങ്കിൽ ബ്ലാക് ടീ തെരഞ്ഞെടുക്കുക.

ജ്യൂസുകൾ ഒഴിവാക്കുക. പകരം പഴങ്ങൾ അതേ രീതിയിൽ തന്നെ മുറിച്ചു കഴിക്കാൻ ശ്രമിക്കുക. ജ്യൂസ് പലപ്പോഴും ഷുഗർ ലെവൽ വർധിപ്പിക്കാറുണ്ട്.

ബ്രേക്ക്ഫാസ്റ്റിൽ തൈര്, ബെറികൾ, പ്രോട്ടീൻ ധാരാളമുള്ള വിഭവങ്ങൾ എന്നിവ ഉൾപ്പെടുത്തുക.

കാപ്പിയിൽ അടക്കം വാനില എക്സ്ട്രാക്റ്റ് ചേർത്ത് കഴിക്കാം. കറുവപ്പട്ട, ജാതിക്ക എന്നിവ ചേർത്തും മധുരത്തോടുള്ള ക്രേവിങ് ഇല്ലാതാക്കാം.

വീട്ടിൽ പരമാവധി മധുരം ചേർന്ന സ്നാക്സ് സൂക്ഷിക്കാതിരിക്കുക. രാത്രിയിൽ ശക്തമാകുന്ന ക്രേവിങ്സ് മൂലം പഞ്ചസാര കഴിക്കാനുള്ള സാധ്യത ഇല്ലാതാക്കാനാണ് ഈ പൊടിക്കൈ.

പഞ്ചസാര സൂക്ഷിക്കുന്ന പാത്രത്തിനു പുറത്ത് ഹൈ ഫ്രക്റ്റോസ് സിറപ്പ് , കോൺ സിറപ്പ്, ഡെക്സ്ട്രോസ് എന്നിങ്ങനെ എഴുതി ഒട്ടിക്കുക. കൊതി കൊണ്ട് പഞ്ചസാര എടുക്കാനെത്തുമ്പോൾ ഈ പേരുകൾ ഡയറ്റിനെക്കുറിച്ച് ഓർമിപ്പിക്കും.