സ്വിച്ച് ബോർഡുകൾ മുഷിഞ്ഞോ? വൃത്തിയാക്കാൻ എളുപ്പവഴി

MV Desk

വീട്ടിലെ സ്വിച്ച് ബോർഡുകളിൽ അഴുക്കു പിടിക്കുന്നതും മുഷിയുന്നതും സാധാരണയാണ്. ‍ഇവ വൃത്തിയാക്കുന്നതിനുള്ള സുരക്ഷിതമായ എളുപ്പവഴികൾ

സുരക്ഷ ഉറപ്പാക്കാം

സ്വിച്ച് ബോർഡുകൾ വൃത്തിയാക്കുമ്പോൾ മെയിൻ സ്വിച്ച് ഓഫ് ചെയ്യാൻ മറക്കാതിരിക്കുക. നനവില്ലാത്ത തറയിൽ റബർ ചെരിപ്പ് ധരിച്ച് വേണം സ്വിച്ച് ബോർഡുകൾ വൃത്തിയാക്കാൻ.

വൃത്തിയാക്കിയ ശേഷം സ്വിച്ച് ബോർഡുകൾ ഉണങ്ങിയെന്ന് ഉറപ്പാക്കിയതിനു ശേഷം മെയിൻ സ്വിച്ച് ഓൺ ചെയ്യാം. വെള്ളമോ സാനിറ്റൈസറോ നേരിട്ട് സ്വിച്ച് ബോർഡിലേക്ക് അടിക്കാൻ പാടില്ല.

പേസ്റ്റ്

ഒരു ചെറിയ ബ്രഷിൽ വെളുത്ത നിറത്തിലുള്ള ടൂത്ത് പേസ്റ്റ് പുരട്ടി നന്നായി ഉരച്ചു കഴുകാം. ശേഷം ഒരു തുണി ഉപയോഗിച്ച് തുടച്ചാൽ അഴുക്കെല്ലാം നീങ്ങും.

നെയിൽ പോളിഷ് റിമൂവർ

മഷി ഉൾപ്പെടെയുള്ള അഴുക്ക് നീക്കാൻ നെയിൽ പോളിഷ് റിമൂവർ മതിയാകും. ഒരു പഞ്ഞിയിലോ കോട്ടൺ തുണിയിലോ അൽപം റിമൂവർ പുരട്ടിയ ശേഷം അതു കൊണ്ട് സ്വിച്ച് ബോർഡിൽ ഉറയ്ക്കാം. റിമൂവറിലെ അസറ്റോൺ കറകൾ നീക്കം ചെയ്യാം.

നാരങ്ങാനീര്

നാരങ്ങാനീരിൽ അൽപ്പം ഉപ്പു ചേർത്ത് ഒരു സ്ക്രബ്ബറോ സ്പോഞ്ചോ ഉപയോഗിച്ച് തുടച്ചാലും അഴുക്കു പോകും. നാരങ്ങ രണ്ടായി മുറിച്ച് ഒരു കഷ്ണത്തിൽ ഉപ്പു തേച്ച് നേരിട്ട് സ്വിച്ച് ബോർഡിൽ ഉരയ്ക്കാവുന്നതാണ്.