വിദേശികൾക്ക് പ്രിയം തിരുവനന്തപുരം, ഇന്ത്യയിലെ ഏറ്റവും വളർച്ചയുള്ള ഡെസ്റ്റിനേഷൻ

Manju Soman

കേരളത്തിലേക്ക് എത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർധനവാണ് ഉണ്ടായിരിക്കുന്നത്.

പ്രത്യേകിച്ച് വിദേശികളുടെ ഇഷ്ട ലൊക്കേഷനായി മാറുകയാണ് നമ്മുടെ സ്വന്തം കേരളം.

വിദേശികൾക്ക് ഇടയിൽ ഏറ്റവും കൂടുതൽ വളർച്ചയുള്ള ഇന്ത്യയിലെ ഡെസ്റ്റിനേഷനായി മാറിയിരിക്കുകയാണ് നമ്മുടെ സ്വന്തം തിരുവനന്തപുരം.

ട്രാവൽ പ്ലാറ്റ്ഫോമായ അഗോഡയുടെ വാർഷിക ന്യൂ ഹോറിസോൺസ് റാങ്കിങ്ങിലാണ് തിരുവനന്തപുരം വൻ കുതിപ്പ് നടത്തിയത്.

2024ൽ 33ാം സ്ഥാനത്തായിരുന്ന തിരുവനന്തപുരം ഒറ്റ വർഷം കൊണ്ട് മെച്ചപ്പെടുത്തിയത് 11 സ്ഥാനങ്ങളാണ്. ഇതോടെ 2025ൽ 22ാം സ്ഥാനത്തിലെത്തി തിരുവനന്തപുരം.

ഇതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും വളർച്ചയുള്ള നഗരമായാണ് തിരുവനന്തപുരം മാറിയത്.

രണ്ട് വർഷത്തെ ബുക്കിങ് ഡാറ്റ പരിശോധിച്ചാണ് ലിസ്റ്റ് തയ്യാറാക്കിയത്.