സങ്കടത്തിലാണോ? ഇവ കഴിക്കൂ; മൂഡ് ഔട്ട് മാറ്റുന്ന 5 വിഭവങ്ങൾ

MV Desk

മാനസിക നില മെച്ചപ്പെടുത്തുന്നതിൽ ഭക്ഷണത്തിന് വലിയ പ്രാധാന്യമുണ്ട്. സന്തോഷം തോന്നാൻ സഹായിക്കുന്ന 5 വിഭവങ്ങൾ അറിയാം

നെയ്മീൻ

ഒമേഗ 3 ഫാറ്റി ആസിഡുകൾ നെയ്മീനിൽ ധാരാളമായുണ്ട്. അവ തലച്ചോറിന്‍റെ ആരോഗ്യത്തെ മെച്ചപ്പെടുത്തുകയും വിഷാദം കുറയ്ക്കുകയും ചെയ്യും.

ഡാർക് ചോക്കളേറ്റ്

ഇവയിൽ അടങ്ങിയിരിക്കുന്ന തിയോബ്രോമിൻ, കഫീൻ, എൻ-അസൈലെതനോതാമിൻ എന്നിവ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തും. മാത്രമല്ല എൻഡോർഫിൻ , സെറോടോണിൻ എന്നിവയുടെ ഉത്പാദനത്തെ വർധിപ്പിക്കാനും സഹായിക്കും.

ബെറി

ആന്‍റി ഓക്സിഡന്‍റ്സ് , വൈറ്റമിൻ സി എന്നിവയാൽ സമ്പുഷ്ടമാണ് ബെറികൾ. അതു കൊണ്ട് തന്നെ അവ വിഷാദത്തിനും ഉത്കണ്ഠയ്ക്കും കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കാൻ സഹായിക്കും.

കശുവണ്ടി

സന്തോഷവും സമാധാനവും തോന്നിക്കുന്ന സെറോടോണീൻ എന്ന ഹോർമോണിന്‍റെ ഉത്പാദനത്തിന് സഹായിക്കുന്ന ആരോഗ്യകരമായ കൊഴുപ്പ്, മഗ്നീഷ്യം ട്രിപ്റ്റോഫാൻ എന്നിവ കശുവണ്ടിയിൽ ധാരാളമായുണ്ട്.

വാഴപ്പഴം

ഡോപ്പമിൻ, സെറോടോണിൻ എന്നിവയുടെ ഉത്പാദനത്തിനു ഇടയാക്കുന്ന വൈറ്റമിൻ ബി 6 വാഴപ്പഴത്തിൽ ധാരാളമായുണ്ട്. ഊർജവും മാനസിക നിലയും മെച്ചപ്പെടുത്തുന്ന ഫൈബറുകളും പ്രകൃതിദത്തമായ മധുരവും വാഴപ്പഴത്തിലുണ്ട്.