MV Desk
ഫ്ലൈറ്റിൽ മികച്ച സീറ്റ് ലഭിക്കുന്നത് ഭാഗ്യം കൊണ്ടു മാത്രമല്ല. അതിനായുള്ള ചില എളുപ്പവഴികൾ നോക്കാം.
പറ്റാവുന്നത്ര നേരത്തേ ടിക്കറ്റ് ബുക്ക് ചെയ്യുക. നേരത്തേ ബുക്ക് ചെയ്താൽ വിൻഡോ സീറ്റ്, മിഡ് റോ സീറ്റ്, കാൽ നീട്ടി വയ്ക്കാൻ കഴിയുന്നത്ര ഇടമുള്ള സീറ്റ് എന്നിവ ഉറപ്പാക്കാം.
എയർലൈനുകളുടെ ആപ്പ് ഉപയോഗിച്ചാൽ റിയൽ ടൈം സീറ്റ് മാപ്പ് ലഭിക്കും. യാത്ര തുടങ്ങുന്നതിനു തൊട്ടു മുൻപായി സീറ്റുകൾ അപ്ഗ്രേഡ് ചെയ്യാനും നല്ല സീറ്റ് തെരഞ്ഞെടുക്കാനും സാധിക്കും.
നിരന്തരം യാത്ര ചെയ്യുന്നവർക്ക് മുൻഗണന കൊടുക്കുന്ന പതിവ് എയർലൈനുകൾക്കുണ്ട്. ആദ്യമായി യാത്ര ചെയ്യുന്നവർക്കും മികച്ച സീറ്റ് അധിക ചാർജില്ലാതെ ലഭിക്കും.
യാത്ര തുടങ്ങുന്നതിനും 48-24 മണിക്കൂറുകൾക്കു മുൻപു വരെ വെബ് ചെക്കിൻ സാധ്യമാണ്. അവകാശികളില്ലാത്ത സീറ്റുണ്ടെങ്കിൽ അവ ആവശ്യപ്പെടാൻ വെബ് ചെക്കിന്നിലൂടെ സാധ്യതയുണ്ട്.
മികച്ച സീറ്റുകളെല്ലാം അവസാന നിമിഷത്തിലേക്കു മാറ്റി വയ്ക്കുന്ന പതിവും എയർലൈനുകളിലുണ്ട്. ജീവനക്കാരോട് അഭ്യർഥിക്കുകയാണെങ്കിൽ ഇത്തരം സീറ്റുകൾ നിങ്ങൾക്കു ലഭിക്കും.