MV Desk
ഭക്ഷണപദാർഥങ്ങൾ ഏറെ നാൾ കേടു കൂടാതെ സൂക്ഷിക്കാൻ റഫ്രിജറേറ്ററിൽ സൂക്ഷിക്കാം. എന്നാൽ ചില പച്ചക്കറികൾ ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യും.
തക്കാളി
തക്കാളി ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിന്‍റെ രുചിയിലും മണത്തിലും മാറ്റം വരും. അതു കൊണ്ടു തന്നെ റൂം ടെമ്പറേച്ചറിൽ തക്കാളി സൂക്ഷിക്കുന്നതാണ് നല്ലത്. നേരിട്ട് സൂര്യപ്രകാരം അടിക്കുന്നത് ഒഴിവാക്കണമെന്നു മാത്രം.
ബ്രെഡ്
ബ്രെഡ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിലെ സ്റ്റാർച്ച് ക്രിസ്റ്റലൈസേഷൻ അതി വേഗത്തിൽ സംഭവിക്കും. അതു മൂലം ബ്രഡ് കടുപ്പമേറിയതും വരണ്ടതുമായി മാറും. ഫ്രിഡ്ജിൽ നിന്നുള്ള ദുർഗന്ധം ബ്രെഡ് വലിച്ചെടുക്കാനും സാധ്യതയുണ്ട്. പൂപ്പൽ പിടിക്കുന്നതിൽ നിന്ന് തടയുമെങ്കിലും റൂം ടെമ്പറേച്ചറിൽ സൂക്ഷിക്കുന്നതാണ് രുചി നഷ്ടപ്പെടാതിരിക്കാൻ നല്ലത്.
ഇഞ്ചി
ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ ഇഞ്ചി പെട്ടെന്ന് ചീഞ്ഞു പോകാനാണ് സാധ്യത. അതേ സമയം പ്ലാസ്റ്റിക് കടലാസിലോ പേപ്പറിലോ പൊതിഞ്ഞ് എയർടൈറ്റ് ആയി സൂക്ഷിച്ചാൽ ഏറെക്കാലം ഉപയോഗിക്കാൻ സാധിക്കും.
ചോറ്
ചോറ് ഫ്രിഡ്ജിൽ വച്ചാൽ ബേസില്ലസ് സീറിയസ് എന്ന ബാക്റ്റീരിയ ഉത്പാദിപ്പിക്കപ്പെടും. അത് ചോറിനെ വിഷമയമാക്കി മാറ്റും.
ഉരുളക്കിഴങ്ങ്
ഉരുളക്കിഴങ്ങ് ഫ്രിഡ്ജിൽ സൂക്ഷിച്ചാൽ അതിലെ സ്റ്റാർച്ച് ഷുഗർ ആയി മാറ്റപ്പെടും. അതു മൂലം രുചിയിലും ഗുണത്തിലും മണത്തിലും മാറ്റമുണ്ടാകും. പാകം ചെയ്യുമ്പോൾ ഉരുളക്കിഴങ്ങ് ഇരുണ്ടു പോകാനും ഇടയുണ്ട്.